Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷാരോൺ വധക്കേസിലെ കുറ്റപത്രത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍; പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു, രാത്രി ഒരുമണിക്കൂറില്‍ക്കൂടുതല്‍ സെക്സ് ടോക്ക്


തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേയ്ക്ക് വരാൻ ഗ്രീഷ്മ നിർബന്ധിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്ന് ആശുപത്രി ഐ സിയുവിൽ വച്ച് ബന്ധുവിനോട് പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്.

2022 ഒക്ടോബർ 13 ന് രാത്രി ഒരുമണിക്കൂറും ഏഴുമിനിട്ടും ലൈംഗിക കാര്യങ്ങൾ സംസാരിച്ചു.14ന് രാവിലെ ശാരീകബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് ഗ്രീഷ്മയുടെ വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്. കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കിയ കഷായത്തിലാണ് വിഷം കലർത്തിയത്. ഷാരോൺ മരിച്ചതോടെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ഇവ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും നിരവധി തവണ ഗ്രീഷ്മ സെർച്ച് ചെയ്യുകയും ചെയ്തു.

മാർച്ച് നാലിന് പട്ടാള ഉദ്യോഗസ്ഥനുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടന്നു.ഇതോടെ ഗ്രീഷ്മയും ഷാരോണും പിണങ്ങി. എന്നാൽ, മേയ് മുതൽ വീണ്ടും അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടി. തുടർന്ന് വെട്ടുകാട് പള്ളിയിൽവച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. വിവാഹം അടുത്തുവന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചെന്നും പാരസെറ്റമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഗൂഗിളിൽ നിരവധി തവണ സെർച്ച് ചെയ്തെന്നതടക്കമുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

വിഷം കലർന്ന കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ കഴിഞ്ഞ ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. കേസിൽ അറസ്റ്റിലായ ഗ്രീഷ്മ ഇപ്പാേഴും ജയിലിലാണ്.


Read Previous

ഗ്രീഷ്മ ഷാരോണിനോട് ഒരുമണിക്കൂറും ഏഴുമിനിട്ടും സംസാരിച്ചത് ലെെംഗിക കാര്യങ്ങൾ, പിറ്റേന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന ഉറപ്പ്, എത്തിയ ഉടൻ കുടിക്കാൻ നൽകിയത് `കഷായം´: ഗ്രീഷ്മയ്ക്ക് എതിരെയുള്ള കുറ്റപത്രം ഞെട്ടിക്കുന്നത്.

Read Next

പണം നഷ്ടപ്പെട്ട ശ്വേത താനല്ലെന്ന്; നടി ശ്വേത മേനോന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »