Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കമലാ ഹാരിസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിന് നേരെ വെടിവയ്പ്പ്


ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയും യു.എസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പ്രചാരണ ഓഫീസിന് നേരെ വെടിവെപ്പ്. അരിസോണ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിന് നേരെ കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷം ആരോ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സതേൺ അവന്യൂവിനടുത്തുള്ള ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി പ്രചാരണ ഓഫീസിൽ വെടിയുണ്ടകളിൽ നിന്നുള്ള കേടുപാടുകൾ കണ്ടെത്തിയതായി ടെംപെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ മുൻവശത്തെ ജനലുകളിൽ വെടിയേറ്റിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടെംപെ നഗരത്തിലെ ഓഫീസ് ലക്ഷ്യമിട്ട് വെടിവെപ്പുണ്ടാകുന്നത്. സംഭവ സമയത്ത് ഓഫീസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ടെംപെ പൊലീസ് പറഞ്ഞു.

ഫിസിന്റെ ഒരു വാതിലിലും ജനലുകളിലും വെടിയുണ്ടകൾ തറച്ചതായി കാണിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ടി.വി സ്റ്റേഷനുകൾ സംപ്രേഷണം ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്യുകയാണ്. പ്രചാരണ ഓഫിസിലെ ജീവനക്കാർക്കും പ്രദേശത്തെ മറ്റുള്ളവർക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


Read Previous

ഡിഎന്‍എ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം; അര്‍ജുന്റെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും

Read Next

ഉദ്വേഗം നിറഞ്ഞ 72 ദിനങ്ങള്‍, അര്‍ജുന് ചുറ്റും വലംവച്ച് തെരച്ചിലുകാര്‍; ഗംഗാവലി പുഴയില്‍ ഇനിയും കാണാമറയത്ത് രണ്ട് പേര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »