മസ്‌ക്കറ്റ്: ഒമാൻ മസ്‌ക്കറ്റ് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവ യ്പ്പിൽ ഇന്ത്യക്കാരൻ അടക്കം 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് അക്രമി കളെ സംഭവ സ്ഥലത്ത് വച്ച് പോലീസ് വധിച്ചുവെന്നാണ് റോയൽ ഒമാൻ പോലീസ് ഒടുവിൽ സ്ഥിരീകരിച്ചത്. വെടിവെയ്‌പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. .

വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവെയ്പ്പുണ്ടായത്. പള്ളിയി ലുണ്ടായിരുന്നവർക്ക് നേരെ മൂന്ന് ചാവേറുകൾ വെടിയുതിർക്കുകയും ഒമാനി സുര ക്ഷാ സേനയുമായി മണിക്കൂറുകളോളം ഏറ്റമുട്ടിയെന്നും ഐഎസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പള്ളി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം രാത്രിയോടെ ടെലിഗ്രാമിലൂടെ ഐഎസ് പുറത്തുവിട്ടു.
ആക്രമണത്തിൽ 30-ലേറെ പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അടിയന്തര സേവനം നടത്തുന്ന നാല് ജീവനക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ നാല് പേർ പാക് പൗരന്മാരാണെന്നും 50-ഓളം പാകിസ്ഥാനികൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുക യാണെന്ന് പാക് അംബാസഡർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്ക ട്ടെയെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.