Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂറോപ്യന്‍ യൂണിയന്‍ കര്‍ഷകരുടെ വിജയം, സ്വതന്ത്ര വാണിജ്യ കരാറിന്‍റെ ബാധ്യത ഇന്ത്യന്‍ കര്‍ഷകര്‍ പേറണോ?


ട്രംപിന്‍റെ നികുതി മൂലം വെട്ടിലായതോടെ മുന്‍ കൂട്ടുകക്ഷികളായ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും വീണ്ടും പൊതു നന്മയ്ക്ക് വേണ്ടി കൂട്ടുകൂടാന്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഉന്നത നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിച്ച് യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യ കരാറിന് വിജയകരമായി അന്തിമ രൂപം നല്‍കിയിരിക്കുന്നു. കുറഞ്ഞ തീരുവ, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ താത്‌പര്യമനുസരിച്ച് തിരഞ്ഞെടുക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളുള്ള കരാര്‍ യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. എന്നാല്‍ എന്താണ് ഇന്ത്യന്‍ കര്‍ഷകരെ സംബന്ധിച്ച് ഈ കരാര്‍?

ഇക്കാര്യത്തിലേക്ക് കടക്കണമെങ്കില്‍ കരാറിന്‍റെ സവിശേഷതകളെക്കുറിച്ച് അറിഞ്ഞിരിക്കണം. 24 ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്‍റെയും ഇരുപത് ലക്ഷം ജനങ്ങളുടെയും ബൃഹത്തായ വിപണി യാണ് കരാര്‍ ലക്ഷ്യമിടുന്നത്. ഇരുപക്ഷത്തും നിക്ഷേപവും സംരംഭകത്വവും വളര്‍ത്താനുള്ള സാധ്യതകള്‍ക്ക് ഇത് ആക്കം കൂട്ടുമെന്നുറപ്പാണ്

ഇന്ത്യന്‍ കയറ്റുമതിക്ക് പൂര്‍ണമായ വിപണി കരാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. 99 ശതമാനം വാണിജ്യ മൂല്യവും. അതേസമയം മൃദു മേഖലകളിലും ഇന്ത്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന രംഗങ്ങളിലും നയപര മായ ഇളവുകളുണ്ട്. ഈ സന്തുലിതത്വം സ്വതന്ത്ര വാണിജ്യ കരാറിന്‍റെ തന്ത്രപരമായ താത്‌പര്യം വ്യക്ത മാക്കുന്നു. ആഭ്യന്തര സാമ്പത്തിക ലക്ഷ്യങ്ങള്‍ തകിടം മറിക്കാതെ വാണിജ്യത്തെ അര്‍ത്ഥഗര്‍ഭമായി ഉദാരവത്ക്കരിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ഷങ്ങളായി ക്രമാനുഗതമായി വളരുകയാണ്. 2024-25 വര്‍ഷം ഇത് 13650 കോടി അമേരിക്കന്‍ ഡോളറിലെത്തി. ഇന്ത്യ 7590 കോടി അമേരിക്കന്‍ ഡോളറിന്‍റെ ചരക്കുകള്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റി അയച്ചു. വളര്‍ച്ചയില്‍ നിര്‍ണായകമായ സേവന മേഖലയിലെ വാണിജ്യം ഏകദേശം 8310 കോടി അമേരിക്കന്‍ ഡോളറിലെത്തി. ഇരു സമ്പദ്ഘടനകളുടെയും വാണിജ്യം മികച്ച രീതിയില്‍ തന്നെയാണെങ്കിലും അത് നമ്മുടെ ശേഷിക്ക് വളരെ താഴെ തന്നെയായി തുടരുകയാണ്. സ്വതന്ത്ര വാണിജ്യ കരാറിലൂടെ ഇത് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി പ്രവചനാത്മകമായ ദീര്‍ഘകാല ചട്ടക്കൂടുകള്‍ ആവശ്യമാണ്. പങ്കാളിത്തത്തെ കൂടുതല്‍ അഗാധമായ സാമ്പത്തിക ഏകീകരണത്തിലേക്ക് കൊടുക്കല്‍ വാങ്ങലുകളിലൂടെ കൊണ്ടു പോകേണ്ടതുണ്ട്.

വിപണി പിടിക്കലും സുരക്ഷിതമായ വളര്‍ച്ചയും

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കരാര്‍ പ്രകാരം നിരവധി യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷിക-സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്‌തിട്ടുണ്ട്. ഒലിവ് എണ്ണയടക്കമുള്ള സസ്യ എണ്ണകള്‍ക്ക് 45ശതമാനം വരെ ചുങ്കം ഇല്ലാതാകും. അത് പോലെ തന്നെ പഴച്ചാറുകളുടെയും ലഹരി ഇതര ബിയറുകളുടെയും നികുതി 55 ശതമാനം വരെ കുറയും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ചെമ്മരിയാടിന്‍റെയും ആട്ടിന്‍കുട്ടികളുടെയും മാംസം ഇറക്കുമതി തീരുവ ഇല്ലാതെ തന്നെ കൊണ്ടുവരാനാകും. ഇതിന് 33 ശതമാനം വരെ നികുതി കിഴിവും ഉണ്ടാകും.

ബ്രെഡ്, ബിസ്‌ക്കറ്റ്, പാസ്‌ത, ചോക്ലേറ്റ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, തുടങ്ങി നേരത്തെ അന്‍പത് ശതമാനം വരെ തീരുവ ഉണ്ടായിരുന്ന സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ പൂര്‍ണമായും ഇവ ഒഴിവാക്കും. യൂറോപ്യന്‍ യൂണിയന് ഏറെ താത്പര്യമുള്ള മദ്യത്തിന് ഘട്ടം ഘട്ടമായി ഉദാരവത്ക്ക രണം നടപ്പാക്കും. പ്രമുഖ കമ്പനികളുടെ വൈനുകള്‍ക്ക് തീരുവ 150ശതമാനത്തില്‍ നിന്ന് 20 ശതമാന മായി കുറയ്ക്കും. ഇടത്തരക്കാരായ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് മുപ്പത് ശതമാനം വരെ തീരുവ കുറയ്ക്കും. സ്‌പിരിറ്റിന്‍റെ തീരുവ 150ല്‍ നിന്ന് നാല്‍പ്പത് ശതമാനം വരെ കുറയ്ക്കും. ഈ നീക്കം യൂറോപ്പിന്‍റെ ഇന്ത്യയിലെ കാര്‍ഷിക -ഭക്ഷ്യ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ വലിയതോതില്‍ സഹായക മാകുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കയറ്റുമതി വളര്‍ച്ച ഇരുഇടങ്ങ ളിലെയും തൊഴില്‍ സാധ്യതയ്ക്കും ഗുണകരമാകുമെന്ന് വിലയിരുത്തുന്നു.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായക കാര്‍ഷികമേഖലകളില്‍ കൃത്യമായ അതിര്‍ വരമ്പുകള്‍ നിശ്ചയിച്ചിട്ടുമുണ്ട്. പഞ്ചസാര, എഥനോള്‍,. അരി, ഗോതമ്പ്, മാട്ടിറച്ചി, കോഴി, പാല്‍പ്പൊടി, പഴങ്ങള്‍, തേന്‍ എന്നിവയെ ഇളവുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മുന്തിരി, വെള്ളരി തുടങ്ങിയവയ്ക്ക് കര്‍ശനമായി നികുതിയുണ്ടാകും. അതേസമയം കയറ്റുമതി ചെയ്യുന്ന വസ്‌തുക്കളില്‍ കൃത്യമായ പരിശുദ്ധി ഉറപ്പാക്കണമെന്നും യൂണിയന്‍ നിഷ്ക്കര്‍ഷിക്കുന്നുണ്ട്. സഹകരണം എന്നാല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനെക്കാള്‍ സുതാര്യതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്‍ഷിക നേട്ടം കുറയുന്നെങ്കിലും തന്ത്രപരമായി കരാര്‍ ഏറെ വിലയേറിയതാണ്. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, മുന്തിരി, ഉള്ളി, വെള്ളരി, തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ചില സംസ്‌കരിച്ച ഉത്പന്നങ്ങള്‍ക്കും നമുക്ക് വിപണി കണ്ടെത്താനാകും. യൂറോപ്പിലെ മുന്‍നിര വിപണകളെ തന്നെ ലക്ഷ്യം വയ്ക്കാന്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെയും കര്‍ഷകരെയും ഇത് സഹായിക്കും. അതേസമയം ഏറെ നിര്‍ണായക മേഖലകളായ പാല്‍, മുട്ട,ധാന്യം, സോയ തുടങ്ങിയവയെ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷ ഗ്രാമീണഉപജീവനം എന്നിവയിലുള്ള ആശങ്കകള്‍ മൂലമാണിത്.

നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്‌ചയുമില്ലാതെ അച്ചടക്കത്തോട വ്യാപാരം നിയന്ത്രിക്കും വിധമാണ് കരാര്‍ വിഭാവന ചെയ്‌തിരിക്കുന്നത്. കരാര്‍ അംഗീകരിച്ച് കഴിഞ്ഞാല്‍ യൂറോപ്യന്‍ ഉത്പാദകര്‍ക്ക് ഇന്ത്യ മികച്ചൊരു കാര്‍ഷിക വിപണിയാും. അതേസമയം ഇന്ത്യയ്ക്ക് യൂറോപ്യന്‍ വിപണി പിടിക്കണമെങ്കില്‍ അതീവ അവധാനത ആവശ്യമായി വരും.

ഇന്ത്യയുടെ പ്രതിബദ്ധതയും ഇറക്കുമതി നേട്ടങ്ങളും

യൂറോപ്യന്‍ യൂണിയന്‍റെ 97.5ശതമാനം കയറ്റുമതിയിലും ഇന്ത്യ 92ശതമാനം വരെ നികുതി ഇളവ് നല്‍കുന്നു. പകുതിയോളം നികുതികള്‍ ഇല്ലാതെയാകും. ബാക്കിയുള്ളവയും അഞ്ചോ പത്തോ വര്‍ഷം കൊണ്ട് ക്രമേണ ഇല്ലാതാകും. പരിമിതമായ ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഭാഗികമായ ഇളവുകള്‍ കിട്ടുക. ഇത് ചില തെരഞ്ഞെടുത്ത പഴങ്ങള്‍ പോലുള്ളവയ്ക്കാണ്.

യൂറോപ്യന്‍ യൂണിയന്‍റെ ഉയര്‍ന്ന സാങ്കേതിക ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ഇറക്കുമതി വിഭവങ്ങള്‍ വൈവിധ്യവത്ക്കരിക്കും. ആഭ്യന്തര വ്യവസായത്തിന്‍റെ ചെലവുള്‍ കുറയ്ക്കും. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട ആഗോള വിതരണ ശൃംഖലയുമായി ബന്ധപ്പെടാ്‍ ഇതിലൂടെ സാധിക്കുമെന്നതാണ് സുപ്രധാന വസ്‌തുത. പ്രത്യേകിച്ച് ഹരിത സാങ്കേതികത ഉത്പാദനത്തില്‍.

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമപ്പുറം

TRIPS ലൂടെ ബൗദ്ധിക സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര വാണിജ്യ കരാര്‍ അവസരമൊരുക്കുന്നു. ഇന്ത്യയുടെ പാരമ്പര്യ വൈജ്ഞാനിക ഡിജിറ്റല്‍ ലൈബ്രറി അംഗീകരിക്കുകയും സാങ്കേതിക കൈ മാറ്റത്തില്‍ സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വാണിജ്യ ഇടപാടുകളില്‍ സാനിറ്ററി, ഫോട്ടോ സാനിറ്റി സാങ്കേതിക തടസങ്ങള്‍ ഇല്ലാതെ സഹകരണം മെച്ചപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനും വിപണി പിടിക്കാനുമെല്ലാം അവസരം ഒരുക്കുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയന് ഇത്രയും അധികം ഔദാര്യങ്ങള്‍ നല്‍കുന്നത്. ഇന്ത്യന്‍ ര്‍ഷകരോടുള്ള ആദ്യ പരിഗണന ഇതോടെ ഇല്ലാതാകുകയാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖല ലോകവ്യാപാര കരാറിലൂടെയും സര്‍ക്കാര്‍ നയങ്ങളിലൂടെയും സംരക്ഷിക്കപ്പെടുന്നു എന്നത് യാഥാര്‍ ത്ഥ്യമാണ്. ഈ സംരക്ഷണം ലഭിക്കണമെങ്കില്‍ വിദേശ കാര്‍ഷികോത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കി ആഭ്യന്തര കര്‍ഷകരെ സഹായിക്കേണ്ടതുണ്ട്.

നമുക്ക് നമ്മുടെ രാജ്യത്തെ കൃഷി കൊണ്ട് മാത്രം പിടിച്ച് നില്‍ക്കാനാകില്ല. എന്നാല്‍ ഇപ്പോള്‍ സംഭവി ച്ചിരിക്കുന്നത് യാതൊരു നികുതിയുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷികോത്പന്നങ്ങള്‍ നമ്മുടെ വിപണിയിലേക്ക് അമിതമായി വരാന്‍ പോകുന്നു എന്നതാണ്. ഇത് സ്വഭാവികമായും നമ്മുടെ ആഭ്യന്തര സമ്പദ്‌ഘടനയെ ബാധിക്കും. യൂറോപ്യന്‍ കര്‍ഷകര്‍ക്ക് ഏകപക്ഷീയമായ നേട്ടവും ഉണ്ടാക്കും.

കാരണം വളരെ ലളിതമാണ്. യൂറോപ്യന്‍ യൂണിയന്‍റെ പരിശുദ്ധി നിലവാരമനുസരിച്ചാണ് അവരുടെ ഉത്പന്നങ്ങള്‍ ഉത്പാദിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്നത്. എന്നാല്‍ നമുക്ക് ഇപ്പോഴും ഇതിന് പരിമിതികളുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ പല ഭക്ഷ്യോത്പന്നങ്ങളും യൂറോപ്പ് തള്ളുന്നു. ഇതിന് പലപ്പോഴും കാരണം നാം ഇവയില്‍ ഉയര്‍ന്ന തോതിലുപയോഗിക്കുന്ന രാസവളങ്ങളാണ്.

ഇന്ത്യന്‍ കര്‍ഷകര്‍ കുറച്ച് കൂടി സുസ്ഥിരമായ കാര്‍ഷികോത്പാദന മാതൃകകള്‍ പിന്തുടരേണ്ടതുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇത്തരമൊരു ഇടപെടലിന് ദീര്‍ഘകാലം വേണ്ടി വരും. അതിന് മുമ്പ് തന്നെ നാം സ്വയം മാറി ഇതിന്‍റെ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുകയാകും അഭികാമ്യം.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ എത്തുന്നതോടെ പ്രാദേശിക ഉത്പാദനം കുറയും. ഇത് ഇന്ത്യന്‍ പണം യൂറോപ്യന്‍ യൂണിയനിലെ കര്‍ഷകരുടെ പോക്കറ്റിലേക്ക് എത്തിക്കും. അത് കൊണ്ടാണ് അമേരിക്ക ഇന്ത്യയുടെ കാര്‍ഷിക വിപണി അവര്‍ക്ക് തുറന്ന് നല്‍കാന്‍ നമുക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. ഈ കാര്‍ഷിക ഉദാരവത്ക്കരണ നയങ്ങള്‍ ഹ്രസ്വകാലത്തേക്ക് ചില ഭൗമ രാഷ്‌ട്രീയ നേട്ടങ്ങള്‍ സമ്മാനിച്ചേക്കാമെന്നതിനപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇന്ത്യയ്ക്ക് തെല്ലും ഗുണകരമാകില്ല.


Read Previous

അവാര്‍ഡിനു വേണ്ടിയല്ല ഞങ്ങള്‍ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിയത്, വിഎസിന്‍റെ കാര്യം കുടുംബത്തിന് തീരുമാനിക്കാം’

Read Next

തീരുമാനം അനുകൂലമല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; ഇറാന് മുന്നറിയിപ്പുമായി യുഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »