Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാക് യുവതിയെ വിവാഹം കഴിക്കണം; കുവൈത്തില്‍ നിന്ന് ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി, യുവാവ് രാജസ്ഥാനില്‍ അറസ്റ്റില്‍


ജയ്പൂര്‍: കുവൈത്തില്‍ നിന്ന് ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ 35കാരനെ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനി യുവതിയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് തന്നെ മുത്തലാഖ് ചൊല്ലിയതായി ആരോപിച്ച് 29കാരി നല്‍കിയ പരാതിയിലാണ് നടപടി.

29കാരിയായ ഫരീദാ ബാനു നല്‍കിയ പരാതിയില്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും രണ്ടുമക്കളുണ്ട്. കുടുംബം പോറ്റുന്നതിനായി കുവൈത്തിലേക്ക് പോയ റഹ്മാന്‍ സാമൂഹിക മാധ്യമം വഴിയാണ് പാകിസ്ഥാനി യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗദി അറേബ്യയില്‍ വച്ചാണ് ഇരുവരും വിവാഹം ചെയ്തത്.

വിവാഹത്തിന് തൊട്ടുമുന്‍പ് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതായി കാണിച്ചാണ് ഫരീദ ഹനുമാന്‍ഗഡ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി ഫരീദ ആരോപി ക്കുന്നതായും പൊലീസ് പറയുന്നു.

ഒരു മാസം മുന്‍പ് ടൂറിസ്റ്റ് വിസയില്‍ രാജസ്ഥാനിലെ ചുരുവില്‍ എത്തിയ പാകിസ്ഥാന്‍ യുവതി, റഹ്മാന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു. കുവൈത്തില്‍ നിന്ന് തിങ്കളാഴ്ച ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ റഹ്മാനെ അവിടെ വച്ചാണ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം അടുത്ത ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.


Read Previous

സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുന്‍പ് കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ആര്‍മി ക്യാപ്റ്റന് വീരമൃത്യു

Read Next

മങ്കിപോക്‌സ് എന്ന പേരില്‍ നേരത്തേ അറിയപ്പെട്ടിരുന്ന എംപോക്‌സ് വ്യാപനം അതിതീവ്രം; 116 രാജ്യങ്ങളില്‍ സാന്നിധ്യം: അടിയന്തര യോഗം വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »