മുലയൂട്ടല്‍ അവധിക്ക് മുലയൂട്ടിയതിന്‍റെ തെളിവ് കാണിക്കണം; കമ്പനിയുടെ വിചിത്രമായ നിയമത്തിനെതിരെ കോടതി


മുലയൂട്ടല്‍ അവധി വേണമെങ്കില്‍ മൂലയൂട്ടിയതിന്‍റെ തെളിവ് ഹാജരാക്കണമെന്ന് കമ്പനി യുവതിയോട് ആവശ്യപ്പെട്ടത്. ഏത് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. 

കുഞ്ഞിന് രോഗമായതിനെ തുടർന്ന് മുലയൂട്ടാൻ കഴിയാതെ വന്ന അമ്മയുടെ മുലയൂട്ടൽ അവധി നിഷേധിച്ച കമ്പനിക്കെതിരെ കോടതി നടപടി. തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ലുവോ എന്ന സ്ത്രീയാണ് താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രസവാവധിയ്ക്ക് ഒപ്പം ഇവർക്ക് അനുവദിച്ചിരുന്ന ഒരു മാസത്തെ മുലയൂട്ടൽ അവധിയാണ് കമ്പനി റദ്ദാക്കിയത്. അവധി അനുവദിച്ച് നൽകണമെങ്കിൽ കുഞ്ഞിനെ മുലയൂട്ടിയതിന്‍റെ തെളിവ് കാണിക്കണമെന്നായിരുന്നു കമ്പനിയുടെ വിചിത്രമായ വാദം. 

2022 ജനുവരിയിൽ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഇ-കൊമേഴ്‌സ് കമ്പനി ലുവോയ്ക്ക് പ്രസവ അവധി യോടൊപ്പം ഒരു മാസത്തെ മുലയൂട്ടൽ അവധിയും അനുവദിച്ചിരുന്നു. എന്നാൽ, കുഞ്ഞ് ജനിച്ചതിനു ശേഷം കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കുട്ടി പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ രണ്ടാഴ്ചത്തേക്ക് മുലയൂട്ടൽ നിർത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. കുഞ്ഞിൻറെ രോഗാവസ്ഥയെ കുറിച്ച്  ലുവോ തന്‍റെ സമൂഹ മാധ്യമ സമൂഹ മാധ്യമത്തിലൂടെ  പങ്കുവെച്ചു. ആ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട, കമ്പനി യുവതിയോട് മുലയൂട്ടിയതിനുള്ള തെളിവ് നൽകണമെന്നും അല്ലെങ്കിൽ മുലയൂട്ടൽ അവധി റദ്ദാക്കുമെന്നും അറിയിക്കുകയായിരുന്നു. കൂടാതെ അവധിയിലായിരുന്ന സമയത്ത് നൽകിയ ശമ്പളം കമ്പനി തിരികെ ചോദിക്കുകയും ചെയ്തു.


Read Previous

നാട്ടിൽ പെണ്ണുകിട്ടിയില്ല, ഹിന്ദി ഭാഷ രക്ഷിച്ചു, ബിഹാർ സ്വദേശിനിയായ പൂജ ഇനി അഴീക്കോടിന്റെ മരുമകൾ; നാട്ടുകാർക്ക് പുതുമയായി വേറിട്ട കല്യാണം

Read Next

കൊടുംകാട്ടില്‍ 18 -കാരന്‍ ഒറ്റപ്പെട്ടത് 10 ദിവസം; ജീവൻ നിലനിർത്തിയത് ടൂത്ത് പേസ്റ്റ് കഴിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »