രാഷ്ട്രീയത്തിന് ഉപരിയായി പ്രവർത്തിക്കണം: കേരള എം.പിമാരോട് ഗവർണർ


ന്യൂഡൽഹി: രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യമെന്ന മുദ്രാവാക്യ ത്തോടെ രാഷ്ട്രീയത്തിന് ഉപരിയായി പ്രവർത്തിക്കണമെന്ന് കേരളത്തിലെ എം.പിമാരോട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള ഹൗസിൽ വിളിച്ചുചേർത്ത കേരള എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാനാണെന്നും കേന്ദ്രത്തിന് മുന്നിൽ അവ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടീം കേരളയോ ടൊപ്പം കേരള ഗവർണറുമുണ്ടെന്നത് ആഹ്ലാദകരവും ആവേശകരവുമാണെന്ന് യോഗത്തിൽ പങ്കെടു ത്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായി ചുമത ലയേറ്റ ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു യോഗം വിളിക്കുന്നത്. യോഗത്തിനുശേഷം അത്താഴ വിരുന്നും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി വിരുന്നിലും പങ്കെടുത്തു. അതേസമയം പ്രിയങ്കാ ഗാന്ധിയും സുരേഷ് ഗോപിയും എത്തിയില്ല. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.


Read Previous

യുഎഇ: ഫിത്ർ സക്കാത്തായി രണ്ടരക്കിലോ അരിയോ 25 ദിർഹമോ നൽകണമെന്ന് ഫത്വ കൗൺസിൽ

Read Next

ഒഐസിസി റിയാദ് ജനകീയ ഇഫ്താർ സംഗമം മാർച്ച്‌ 14ന്, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »