Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഹൽഗാം ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഭീകരർ ആയിക്കൂടെ?’; അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതിന് തെളിവുണ്ടോയെന്ന് പി ചിദംബരം


പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്കാരായ ഭീകരർക്ക് പങ്കുണ്ടായിരിക്കാമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ എന്തൊക്കെയാണ് എന്നാണ് ചിദംബരം ചോദിച്ചത്. ചിദംബരം ദി ക്വിന്റിന് നൽകിയ അഭിമുഖത്തി ലാണ് പരാമർശം.

‘ഭീകരാക്രമണത്തിനുശേഷം എൻഐഎ നടത്തിയ പ്രവർത്തനങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. അവർ തീവ്രവാദികളെ തിരിച്ചറിഞ്ഞോ? അവർ എവിടെനിന്നും വന്നവരാണ്? ഒരു പക്ഷേ അവർ ഇന്ത്യയിൽ തന്നെയുളള തീവ്രവാദികളാകാം. ഭീകരർ പാകിസ്ഥാനിൽ നിന്നും വന്നവരാണെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്? അതിനു തെളിവുകളൊന്നും ഇല്ലല്ലോ? ‘-എന്നാണ് പി ചിദംബരം പറഞ്ഞത്.

പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിൽ രാജ്യത്തിനുണ്ടായ നഷ്ടങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നും ചിദംബരം അഭിമുഖത്തിൽ ആരോപിച്ചു. ‘അവർ നഷ്ടങ്ങൾ മറച്ചുവെക്കുകയാണ്. യുദ്ധമുണ്ടാകുമ്പോൾ രണ്ടുഭാഗത്തും നഷ്ടങ്ങളുണ്ടാകുമെന്ന് ഞാൻ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു. അതുപോലെ യുദ്ധത്തിൽ ഇന്ത്യയ്ക്കും നഷ്ടങ്ങളുണ്ടായിട്ടു ണ്ടാകും എന്ന് ഉറപ്പാണ്’- ചിദംബരം പറഞ്ഞു.

സർക്കാർ എന്തിനാണ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന ചോദ്യം ഉയരുമോ എന്ന ഭയം കൊണ്ടാണോ പഹൽഗാം വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തതെന്നും ചർച്ചയുണ്ടായാൽ വെടിനിർത്തൽ പ്രഖ്യാപി ച്ചത് അമേരിക്കൻ പ്രസിഡന്റാണെന്ന സത്യം പറയേണ്ടിവരുമെന്ന് പേടിയാണോ എന്നും പി ചിദംബരം ചോദിച്ചു.


Read Previous

വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി’; സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് എ സുരേഷ്

Read Next

കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പരിഷ്കരിച്ചു, സ്വദേശികൾക്ക് 15 വർഷ കാലാവധി, പ്രവാസികൾക്ക് 5 വർഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »