Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനുകമ്പയും മനുഷ്യത്വവും കാണിക്കൂ’; വയനാടിനു സഹായം തേടി പാർലമെന്റിനു മുന്നിൽ കേരള എംപിമാർ


ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ അണി നിരന്നത്.

വയനാടിനു നീതി നല്‍കുക, ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി മകര്‍ദ്വാറിനു മുന്നില്‍ എംപിമാര്‍ നിലയുറപ്പിച്ചു. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.

വയനാടിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കി, ആഭ്യന്തര മന്ത്രിയെ നേരിട്ടു കണ്ടു. എന്നാല്‍ അനുകൂല നടപടിയുണ്ടായിലില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

വയനാട്ടിലുണ്ടായ ദുരന്തം രാജ്യം മുഴുവന്‍ കണ്ടതാണ്. അവിടത്തെ ജനങ്ങളുടെ വേദനയും ദുരിതവും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കാന്‍ മടിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും ഇതു തന്നെയാണ് സ്ഥിതി. അവരും രാജ്യത്തെ പൗരന്മാരാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുടെയും വേദനയുടെയും ദുരിതത്തിന്റെയും സമയത്തെങ്കിലും രാഷ്ട്രീയ വിവേചനം മാറ്റിവയ്ക്കണം. കേന്ദ്ര സര്‍ക്കാരിന് അനുകമ്പയും മനുഷ്യത്വവും ഉണ്ടെന്നു തന്നെയാണ് ഇപ്പോഴും കരുതുന്നത്. ഇത് രാഷ്ട്രീയത്തിന് അതീതമായ വിഷയമാണ്. അതു മനസ്സിലാക്കി കേന്ദ്രം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക പറഞ്ഞു.


Read Previous

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Read Next

സീരിയൽ സംഘത്തെ വിറപ്പിച്ച് പടയപ്പ; വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു; ആളുകൾ ഓടി രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »