Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രം സൃഷ്ടിക്കാൻ ശുഭാംഷു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 10ന്


ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംഷു ശുക്ല. മൂന്ന് തവണ മാറ്റിവെച്ച ആക്സിയം 4 ദൗത്യം ഈ മാസം 10 ന് വീണ്ടും വിക്ഷേപണം നടത്തും. രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും ശുഭാംഷു ശുക്ല അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തുക.

മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യ സംഘത്തില്‍ ശുഭാംഷുവിനൊപ്പമുള്ളത്. ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് ശുഭാംഷു ശുക്ല. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ജൂൺ 10 വൈകുന്നേരം 5:52 നാണ് വിക്ഷേപണം.

ബഹിരാകാശ നിലയത്തിൽ കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാൻഷു ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗുരുത്വാകർഷണബലം തീരെ കുറഞ്ഞ ബഹിരാകാശ നിലയത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ച എങ്ങനെയാണെന്നും, ഇതിൽ നിന്നുള്ള വിളവ് സംബന്ധിച്ചുമുള്ള പഠനമാണ് ഇതിൽ ഒന്ന്. വെള്ളായണി കാർഷിക കോളേജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുമടക്കം ചേർന്നാണ് ഈ പരീക്ഷണം പൂർത്തിയാക്കിയത്.


Read Previous

ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണം:കിരീടാവകാശി

Read Next

ഇനി സൗജന്യമില്ല! തൊഴില്‍ വിസയില്‍ വമ്പന്‍ മാറ്റവുമായി കുവൈറ്റ്; വിസ ട്രാന്‍സ്ഫറുകളിലെ ഫീസ് ഇളവുകള്‍ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »