Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെസ്റ്റ് സെക്രട്ടറി


കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് വിദേശകാര്യ മന്ത്രാലയത്തി ന്റെ സെക്രട്ടറി (വെസ്റ്റ്)ആയി നിയമിതനായി. കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ജപ്പാനിലെ നിലവിലെ അംബാസഡറുമായ സിബി ജോര്‍ജിനെ പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ചയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ വെസ്റ്റ് സെക്രട്ടറി ആയി നിയമിച്ചത്.

2025 ഓഗസ്റ്റ് 31 ന് വിരമിക്കുന്ന തന്മയ ലാലിന് പകരമായാണ് 1993 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസര്‍ സിബി ജോര്‍ജിനെ വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ നിയമന സമിതി അംഗീകാരം നല്‍കിയത്.

ഒരു കരിയര്‍ നയതന്ത്രജ്ഞനായ സിബി ജോര്‍ജ് മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോളി സീ, ലിച്ചെന്‍സ്‌റ്റൈന്‍ പ്രിന്‍സിപ്പാലിറ്റി, കുവൈറ്റ് എന്നിവിടങ്ങളിലെ രാജ്യത്തിന്റെ അംബാസഡറായി സേവനമനുഷ്ഠിച്ചി ട്ടുണ്ട്. ഇവിടെയുള്ള എംഇഎ ആസ്ഥാനത്ത് അദേഹം കിഴക്കന്‍ ഏഷ്യ ഡിവിഷനിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് സിബി ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്റ്റില്‍ ആയിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ആയും തുടര്‍ന്ന് അമേരിക്കയില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്സ്യല്‍ കൗണ്‍സിലറുമായും പ്രവര്‍ത്തിച്ചു.

സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഈസ്റ്റ്-ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. അറബി ഭാഷയിലും നല്ല പ്രാവീണ്യം നേടിയിട്ടുള്ള സിബി ജോര്‍ജ് ഐ.എഫ്.എസില്‍ മികച്ച സേവനത്തിനുള്ള എസ് .കെ.സിങ് അവാര്‍ഡ് ഫോര്‍ എക്‌സല ന്‍സിന് 2014 ല്‍ അര്‍ഹനായിരുന്നു. കോട്ടയം ജില്ലയിലെ പാലയിലാണ് ജനിച്ചത്. പൊടിമറ്റം കുടുംബാംഗ മായ ഇദേഹത്തിന്റെ ഭാര്യ ജോയ്സ് ജോണ്‍. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്.


Read Previous

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘ വിസ്‌ഫോടനം: കനത്ത ആശങ്കയില്‍ ജനങ്ങള്‍; രണ്ടിടത്തും രക്ഷാ പ്രവര്‍ത്തനം തുടരുന്നു

Read Next

റിയാദ് തറവാട് കൂട്ടായ്മക്ക് പുതിയ നേതൃത്വം; നിസ്താർ കോയ കാരണവര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »