ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് കഴിഞ്ഞ 18 വർഷമായി SKSSF ന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 14 ജില്ലകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടത്തിവരാറുള്ള മനുഷ്യജാലിക പരിപാടിയും SIC റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയിരുന്ന ചതുർമാസ സംഘടന ശാക്തീകരണ ക്യാമ്പയിൻ സമാപനവും റിയാദ് ഡി-പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

ക്യാമ്പയിൻ സമാപന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉമർ ഫൈസി ചെരക്കാപറമ്പ് പ്രസീഡിയം നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി ഷമീർ പുത്തൂർ ക്യാമ്പയിൻ ഉപസംഹാരം നടത്തി. സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ അടുത്ത ഒരു വർഷത്തേക്കുള്ള സംഘടനാ കർമ്മപദ്ധതി വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ സൈതലവി ഫൈസി പനങ്ങാങ്ങര പ്രാർത്ഥന നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുൽ റഹ്മാൻ ഹുദവി സ്വാഗതവും ഷിഫ്നാസ് ശാന്തിപുരം നന്ദിയും പറഞ്ഞു.
മനുഷ്യജാലിക പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ബഹു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ബഹു. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സംഘടന പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുന്ന തോടൊപ്പം തന്നെ ദീനീദഅവാ പ്രവർത്തനങ്ങളും നല്ല രൂപത്തിൽ കൊണ്ടുപോകുവാൻ നിങ്ങൾക്ക് സാധിക്കണം എന്ന് തങ്ങൾ ഉസ്താദ് നിർദ്ദേശിച്ചു. ജനുവരി 28ന് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പരിപാടിയുടെ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളിൽ പങ്കാളികളാകണം എന്ന് ഓർമ്മപ്പെടുത്തി.

SIC സൗദി നാഷണൽ വർക്കിംഗ് പ്രസിഡണ്ട് ഷാഫി ദാരമി പുല്ലാര പ്രമേയ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് മൗലവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വാലിഹ് മാസ്റ്റർ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു. വൈസ് പ്രസിഡണ്ട് ബഷീർ താമരശ്ശേരി മനുഷ്യജാലികാ പ്രമേയം അവതരിപ്പിച്ചു. കെഎംസിസി പ്രതിനിധിയായി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, ഗ്രേസ് ഇന്റർനാഷണൽ പ്രതിനിധി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, മുൻ SIC സൗദി നാഷണൽ ചെയർമനും നിലവിൽ തൃശ്ശൂർ ജില്ല സമസ്ത മുശാവറ അംഗവുമായ അബൂബക്കർ ഫൈസി ചെങ്ങമനാട് എന്നിവർ ആശംസ പ്രഭാഷണങ്ങൾ നടത്തി.
റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ജയ് ശ്രീരാം വിളിച്ചുകൊണ്ടാണ് പരിപാടി അവസാനിപ്പിച്ചതെങ്കിൽ ഇവിടെ SIC നടത്തിയ മനുഷ്യജാലിക പരിപാടിയിൽ ജയ്ഹിന്ദ് വിളിച്ചുകൊണ്ടാണ് പ്രതിജ്ഞ അവസാനി പ്പിച്ചത് എന്നും മതേതരത്വവും സഹിഷ്ണുതയും സ്നേഹവും ഉയർത്തിപ്പിടിക്കുവാൻ സമസ്തയും കീഴ്ഘടകങ്ങളും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പരിപൂർണ്ണ പിന്തുണയും അറിയിക്കുന്നു എന്നും മീഡിയ ഫോറും പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു.
ഉസ്താദ് മുസ്തഫ ബാഖവി പെരുമുഖം സമാപന പ്രാർത്ഥന നടത്തി. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും സെൻട്രൽ കമ്മിറ്റി ട്രഷററുമായ അബൂബക്കർ ഫൈസി വെള്ളില, N.C മുഹമ്മദ് ഹാജി, ഷാഫി ഹുദവി ഓമശ്ശേരി എന്നിവർ സന്നിഹിതരായി രുന്നു. അഷറഫ് കൽപ്പകഞ്ചേരി, കബീർ വൈലത്തൂർ, സുധീർ ചമ്രവട്ടം, മുബാറക്ക് അരീക്കോട്, അബ്ദുൽ ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, മുഹമ്മദ് റാഫി പുറവൂർ, ഷാജഹാൻ കൊല്ലം, അഷ്റഫ് വളാഞ്ചേരി, അസൈനാർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതവും വാദിനൂർ അമീർ സജീർ ഫൈസി നന്ദിയും പറഞ്ഞു.
