Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ് ഐ സി റിയാദ് സെൻട്രൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.


റിയാദ് : എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. അബ്ദുൽ റഷീദ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു. ആധുനികലോകത്തെ ഈമാനികമായ ശക്തിയാണ് ഫലസ്തീൻ ജനതയിലൂടെ നാം കാണുന്നത്. എന്ത് ബുദ്ധിമുട്ടും പ്രയാസവും വന്നാലും ഈമാൻ ആണ് നമുക്ക് ആദ്യം ഉണ്ടാകേണ്ടതെന്നും ഫലസ്തീൻ ജനതയുടെ ത്യാഗവും ബുദ്ധിമുട്ടുകളും സഹനവും എല്ലാം നാളെ സ്വർഗ്ഗം ലഭിക്കുവാൻ കാരണമാകുന്ന സംഭവങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു.

റിയാദ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുടിയേറിയ ജൂതന്മാർ ഫലസ്തീൻ രാജ്യം കയ്യടക്കുകയും വിവിധ കാലഘട്ടങ്ങളിൽ അവർ ഫലസ്തീനികളുടെ സ്വത്തും ഭൂമിയും കയ്യേറി അധിനിവേശം നടത്തി ജൂത രാഷ്ട്രം സ്ഥാപിക്കുകയാണ് ഉണ്ടായത് , ചരിത്രത്തിൽ തുല്യതയില്ലാത്ത നരകയാതനയാണ് ഫലസ്തീൻ ജനങ്ങൾക്ക് നേരെ ഇസ്രയേലുകൾ നടത്തുന്നതെന്നും ലോക രാഷ്ട്രങ്ങൾ ഒക്കെ തന്നെ ഇസ്രയേലിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നില്ല എന്നുള്ളതും ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് അദ്ദേഹം ബോധ്യപ്പെടുത്തി.

ഷാഫി ഹുദവി ഓമശ്ശേരി ഫലസ്തീൻ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് നേതൃത്വം നൽകി.എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കർ ഫൈസി വെള്ളില,ബഷീർ ഫൈസി ചരക്കാപറമ്പ്, ബഷീർ താമരശ്ശേരി പ്രസംഗിച്ചു. മൻസൂർ വാഴക്കാട്, അബ്ദുൽ ഗഫൂർ ചുങ്കത്തറ, ജുനൈദ് മാവൂർ, മുഹമ്മദ് റാഫി പുറവൂർ, അഷ്റഫ് വളാഞ്ചേരി, ഹംസക്കുഞ്ഞ് നേത്രത്വം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് വേങ്ങര സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിഫ്നാസ് ശാന്തിപുരം നന്ദിയും പറഞ്ഞു.


Read Previous

റിയാദ് എയറില്‍ വന്‍ തൊഴിലവസരങ്ങള്‍, ദുബായില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്

Read Next

കുദു കേളി ഫുട്ബാൾ മൂന്നാംവാര മത്സരത്തിൽ ലാന്റെൺ എഫ്സി ക്കും ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാടിനും വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »