എസ് ഐ സി റിയാദ് കുടുംബ സംഗമവും സുപ്രഭാതം കാമ്പയിൻ പ്രചാരണവും സംഘടിപ്പിച്ചു


എസ് ഐ സി റിയാദ് കുടുംബ സംഗമവും സുപ്രഭാതം കാമ്പയിൻ പ്രചാരണവും എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫക്കറുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി ഉദ്‌ഘാടനം ചെയ്യുന്നു.

സമസ്ത ഇസ്ലാമിക് സെൻറർ (എസ് ഐ സി) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സമസ്ത അട്ടപ്പാടിയിൽ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിൻ്റെ എസ് ഐ സി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനവും സുപ്രഭാതം സൗദിതല ക്യാമ്പയിൻ റിയാദ് സെൻട്രൽ ഉൽഘടനവും നടത്തി.

പരിപാടിയിൽ എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫക്കറുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി ഉദ്‌ഘാടനം ചെയ്തു. റിയാദ് എക്സിറ് 18 വലീദ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡണ്ട് അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തി.

സമസ്ത അട്ടപ്പാടിയിൽ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിൻ്റെ എസ് ഐ സി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനം ചെയർമാൻ സൈദ് അലവി ഫൈസി നിർവ ഹിച്ചു, സുപ്രഭാതം ക്യാമ്പയിൻ ഉൽഘടനം അബ്ദുറഷീദ് (അബുസക്കി) വാർഷിക വരിക്കാരനായി ചേർന്ന് നിർവഹിച്ചു.

അബൂബക്കർ ഫൈസി വെള്ളില,ശുഹൈബ് വേങ്ങര, അബ്ദു റസാഖ് വളക്കൈ, ഉമർ ഫൈസി ചെരക്കാപറമ്പ്, ഇഖ്ബാൽ കാവനൂർ, മുബാറക് അരീക്കോട്, അബൂബക്കർ ഫൈസി ചുങ്കത്തറ, അബ്ദുറഹിമാൻ ഹുദവി പട്ടാമ്പി, ശജീർ ഫൈസി, അൻവർ മുക്കം തുടങ്ങിയവർ പങ്കെടുത്തു.

മുഹമ്മദ് മണ്ണേരി, മൻസൂർ വാഴക്കാട്, ജുനൈദ് മാവൂർ, ഗഫൂർ ചുങ്കത്തറ, റഫീഖ് പയ്യാവൂർ, നവാസ് കണ്ണൂർ, ഫാസിൽ കണ്ണൂർ, ഹാഷിം വളാഞ്ചേരി, അഷ്റഫ് എം എൻ, ഹംസ പീച്ചമണ്ണിൽ, അബ്ദുൽ റാഷിദ് കൂരാച്ചുണ്ട്, അബ്ദുൽ റസാഖ്, മുഹമ്മദ് പേരാമ്പ്ര, അബ്ദുൽ അസീസ് എടക്കര, അബ്ദുൽ റഷീദ്, റഫീഖ് യൂണിവേഴ്സിറ്റി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി ജന.സെക്രെട്ടറി ഇൻ ചാർജ്ജ് ശമീർ പുത്തൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു.


എസ് ഐ സി റിയാദ് കുടുംബ സംഗമവും സുപ്രഭാതം കാമ്പയിൻ പ്രചാരണവും എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫക്കറുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി ഉദ്‌ഘാടനം ചെയ്യുന്നു.


Read Previous

ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട, പരാതിപ്പെട്ടാല്‍ ആക്ഷന്‍ എടുക്കുന്നതാണ് എന്റെ സ്വഭാവം’: മന്ത്രി ഗണേശ് കുമാര്‍

Read Next

പ്രവാസി വെൽഫയർ ഏരിയ സമ്മേളനവും യാത്രയയപ്പ് സംഗമവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »