സിദ്ധാർത്ഥിന്‍റെ മരണം: റിയാദ് ഒഐസിസി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


റിയാദ്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാ‍‌ർ‌ത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ നേതൃത്വം നൽകി.

കോളേജ് ക്യാമ്പസിനുള്ളില്‍ സഹപാഠികള്‍ നോക്കി നില്‍ക്കെ ഒരാളെ വിവസ്ത്ര നാക്കി, മുട്ടിലിഴയിച്ച്‌, ബെല്‍റ്റും കേബിള്‍ വയറുകളും കൊണ്ടടിക്കുക. എന്നിട്ട് ആ ക്രൂരവിനോദം നടത്തിയവർ കോളേജിലൂടെ ഹീറോയെ പോലെ നിർബാധം വിലസാൻ കഴിയുന്ന തരത്തില്‍ ആ ക്യാമ്പസിനെ മാറ്റിയെടുത്തത്‌ എതെങ്കിലും തെമ്മാടി കൂട്ടത്തിന്റെ മാത്രം ഇടപെടല്‍ കൊണ്ടല്ലെന്നും, എല്ലാം അടക്കി ഭരിച്ച ഒരു കൂട്ടം ക്രിമിനലുകളായ എസ്എഫ്ഐ എന്ന സംഘടനക്ക് ഒത്താശ നൽകുന്ന ഒരു പറ്റം അധ്യാപക സമൂഹം കൂടി ഇതിന്റെ ഭാഗമായി എന്നത് ഗൗരവമായി നാം കാണണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുഗതൻ നൂറനാട്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്,ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, സക്കീർ ധാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് കീഴ്പുള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ്, ഷഫീഖ് പുറക്കുന്നിൽ, നാസർ വലപ്പാട്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹി കളായ ഒമർ ഷരീഫ്, മജു സിവിൽ സ്റ്റേഷൻ,ജംഷിദ് ചെറുവണ്ണൂർ, ജംഷിദ് തുവ്വൂർ, വഹീദ് വാഴക്കാട്, അലക്സ് കേട്ടയം, റാസി തിരുവനന്തപുരം, മൊയ്തു മണ്ണാർക്കാട്, തൽഹത്ത് തൃശൂർ, അൻസായി ഷൗക്കത്ത്, ഹരീന്ദ്രൻ കെ, ഹാഷിം കണ്ണാടിപറമ്പിൽ, സജീവ് വള്ളിക്കുന്നം, അൻസാർ വർക്കല എന്നിവർ പരിപാടി നിയന്ത്രിച്ചു.


Read Previous

വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, ഭീഷണി തുടര്‍ന്നതോടെ 20കാരന്‍ ജീവനൊടുക്കി: ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

Read Next

എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞു; ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം  സ്ഥാപിച്ചു, അനുകൂല മുദ്രാവാക്യം വിളിപ്പിയ്ക്കലും പതിവ്; മുൻ പിടിഎ പ്രസിഡന്‍റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »