
നടൻ സിദ്ധിഖ് പീഡിപ്പിച്ചതായ ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി മജിസ്ട്രേറ്റിനു മുന്നിൽ മൊഴിയായി രേഖപ്പെടുത്തുന്നതോടെ, ഇനി ഒരിക്കലും ഈ മൊഴി മാറ്റാൻ പരാതിക്കാ രിക്ക് കഴിയുകയില്ല.പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ധിഖിന് എതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാവശങ്ങളും പരിശോധിച്ച് മാത്രം തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനമെന്നാണ് സൂചന.
ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് മുൻപ് നൽകിയ പ്രതികരണങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയോടൊപ്പം അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതായും വരും. സിനിമ ചർച്ച ചെയ്യാം എന്നു പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദിഖ് പീഡിപ്പി ക്കുകയായിരുന്നു എന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. തന്നെ ട്രാപ്പിലാ ക്കിയാണ് ഉപദ്രവിച്ചത് എന്നും അവർ പറയുന്നു. പീഡനം തുറന്നു പറഞ്ഞതിനാൽ തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ജൂനിയർ ആർട്ടിസ്റ്റായ നടി വ്യക്തമാക്കിയിട്ടുണ്ട്.
‘പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയ വഴി സിദ്ധിഖ് ബന്ധ പ്പെട്ടതെന്നാണ് പരാതിക്കാരി പറയുന്നത്. ഫേക്ക് ആയിട്ട് തോന്നുന്ന ഒരു അക്കൗ ണ്ടിലൂടെയാണ് മെസേജ് അയച്ചത് എന്നും പരാതിക്കാരി പറഞ്ഞതിനാൽ, ഈ അക്കൗ ണ്ടിൻ്റെ വിശദാംശവും പൊലീസിന് ഇനി ലഭിക്കേണ്ടതുണ്ട്. തൻ്റെ സുഹൃത്തുക്കൾക്ക് അടക്കം പലർക്കും ആ അക്കൗണ്ട് വഴി സിദ്ദിഖ് മെസേജ് അയച്ചിട്ടുണ്ട് എന്നും വെളിപ്പെടുത്തൽ ഉള്ളതിനാൽ ഈ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
‘സുഖമായിരിക്കട്ടെ’ എന്ന ഒരു സിനിമയുടെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് സിനിമ ചർച്ച ചെയ്യാം എന്ന് സിദ്ധിഖ് പറഞ്ഞിട്ടാണ് താൻ അവിടെ പോകുന്നത് ‘എന്നാണ് നടി പൊലീസിന് നൽകിയ മൊഴിയിലും ആവർത്തിച്ചിരി ക്കുന്നത്.
സിദ്ധിഖ് അവിടെ അദ്ദേഹത്തിൻ്റെ റൂമിൽ വച്ച് തന്നെ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും അടിക്കുകയും തൊഴിക്കുകയും ട്രാപ്പിലാക്കുകയും ചെയ്തതായാണ് നടി പറയുന്നത്. സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, അപ്രതീ ക്ഷിതമായാണ് ആക്രമണമുണ്ടാകുന്നതെന്നും, ആ ഹോട്ടലിലെ പലർക്കും ഇതൊക്കെ അറിയാമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നുമാണ് നടി പറയുന്നത്.
ഈ സംഭവം നടന്നതിനു ശേഷം ഒരു ഉളുപ്പുമില്ലാതെ അയാൾ തന്റെ മുന്നിൽ ഇരുന്ന് ചോറും മീൻകറിയും തൈരും കൂട്ടിക്കഴിച്ച കാര്യവും അവർ എടുത്ത് പറഞ്ഞിട്ടുണ്ട്. അതിൽ പോലും അയാൾ ലൈംഗികത കലർത്തിയാണ് സംസാരിച്ചതത്രെ. അയാൾ പിന്നീട് തന്നെ അവിടെ അടച്ചിട്ടതായും , ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെടുകയായി രുന്നു എന്നുമാണ് നടിയുടെ മൊഴി.
അതീവ ഗുരുതരമാണ് ഈ മൊഴിയെങ്കിലും തെളിവുകൾ സംഘടിപ്പിക്കുക അന്വേ ഷണ സംഘത്തെ സംബന്ധിച്ച് പ്രധാന വെല്ലുവിളി തന്നെയായിരിക്കും. നടി പറഞ്ഞ പ്രകാരമാണെങ്കിൽ സംഭവം നടന്നിട്ട് ഇപ്പോൾ ഏഴുവർഷം പിന്നിട്ടു കഴിഞ്ഞു.
മസ്കറ്റ് ഹോട്ടലിൽ നിന്നും സി.സി.ടി.വി ദൃശ്യമടക്കം കണ്ടെത്തുക അതു കൊണ്ടു തന്നെ ബുദ്ധിമുട്ടാകും. ഏത് റൂമിലാണ് സിദിഖ് അന്ന് താമസിച്ചതെന്നും , ആ സമയം ആരൊ ക്കെ ആയിരുന്നു ഹോട്ടലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നതും കണ്ടെത്തേ ണ്ടതുണ്ട്. ഇവരുടെ മൊഴിയും പൊലിസിന് രേഖപ്പെടുത്തേണ്ടതായി വരും.
മാത്രമല്ല, സിദ്ധിഖ് നടിയെ റൂമിൽ പൂട്ടിയിട്ട് പുറത്ത് പോയി എന്നു പറയുമ്പോൾ, ഈ വിവരം ഹോട്ടലിലെ റിസപ്ഷനിൽ വിളിച്ചു പറയാൻ റൂമിൽ ഫോൺ ഇല്ലായിരുന്നോ എന്ന ചോദ്യവും സ്വാഭാവികമായും ഉയരുന്നുണ്ട്. നടിയെ പൂട്ടിയിട്ട വിവരം മൊബൈൽ ഫോണിലൂടെ ആരെയെങ്കിലും അറിയിക്കാതിരുന്നത് എന്തു കൊണ്ടാണ് എന്നതിനും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടതായി വരും.
ബലാത്സംഗം കഴിഞ്ഞ ശേഷം തൻ്റെ മുന്നിൽ നിന്നും സിദ്ദിഖ് ഭക്ഷണം കഴിച്ചതായി നടി പറയുന്നതിൻ്റെ വിശ്വാസ്യത ഉറപ്പു വരുത്താൻ, സിദ്ധിഖിന് ഭക്ഷണം എത്തിച്ച ഹോട്ടലിലെ ജീവനക്കാരനെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ബലമായി നടിയെ പിടിച്ചുവച്ച് ബലാത്സംഗം ചെയ്ത ഒരു റൂമിലേക്ക് ഹോട്ടലിലെ സ്റ്റാഫ് ഭക്ഷണം കൊണ്ടുവരികയാണെങ്കിൽ തീർച്ചയായും, അതേകുറിച്ച് ആ സ്റ്റാഫിനും ചിലത് പറയാനുണ്ടാകും. ഇത്തരം അവസരത്തിൽ നടിക്ക് തന്നെ ഹോട്ടലിലെ സ്റ്റാഫിനോട് വിവരം പറയാൻ കഴിയുമെന്നിരിക്കെ, ആ അവസരം ഉപയോഗിച്ചിട്ടില്ലെങ്കിൽ അതും സംശയകരമാണ്.
പിന്നീട്… കിട്ടിയ ഒരു ഗ്യാപിൽ താൻ റൂമിൽ നിന്നും ഇറങ്ങിപ്പോയെന്നും, എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതിയെന്ന ചിന്ത മാത്രമാണ് ഉണ്ടായതെന്നുമാണ് നടി പറയുന്നത്. ഹോട്ടലിൽ നിന്നും ഇറങ്ങി പോകുന്ന ഘട്ടത്തിലെങ്കിലും ഹോട്ടലിൻ്റെ റിസപ്ഷനിൽ തനിക്ക് നേരിട്ട പീഡനം നടിക്ക് പറയാമായിരുന്നു. എന്നാൽ അതും ഇവിടെ സംഭവിച്ചിട്ടില്ല. മസ്കറ്റ് ഹോട്ടലിനെ പോലെ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൻ്റെ അധികൃതരെ പീഡന വിവരം അറിയിച്ചാൽ, സിദ്ധിഖ് പീഡിപ്പിച്ചാലും ഇല്ലങ്കിലും, യുവ നടി ഇങ്ങനെ ഒരു പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ തന്നെ കടുത്ത നടപടി സിദ്ധിഖിന് എതിരെ അപ്പോൾ തന്നെ ഉണ്ടാകുമായിരുന്നു. എന്തുകൊണ്ട് ഈ അവസരങ്ങളൊന്നും നടി ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന്, ഉത്തരം അന്വേഷണ സംഘം തന്നെയാണ് കണ്ടെത്തേണ്ടത്.
താൻ സംഭവ ദിവസം ഓറഞ്ച് കളർ ഡ്രസ്സ് ആണ് ഇട്ടതെന്നും, ഈ സംഭവത്തിന് ശേഷം താൻ പിന്നീട് ആ ഡ്രസ്സ് യൂസ് ചെയ്തിട്ടില്ലെന്നും നടി പറഞ്ഞതിനാൽ, ഈ ഡ്രസ്സും തെളിവായി അന്വേഷണ സംഘത്തിന് നൽകേണ്ടി വരും. ഏഴുവർഷം പഴക്കമുള്ള സാഹചര്യത്തിൽ ഇനി ആ ഡ്രസ്സ് അവിടെ ഉണ്ടോ, അതല്ലെങ്കിൽ അത് ലഭിച്ചാലും , ഫോറൻസിക് പരിശോധനയിൽ സിദ്ധിഖിനെ കുരുക്കുന്ന വല്ല ‘തെളിവും’ ഇനി ലഭിക്കുമോ എന്നതും പ്രസക്തമായ കാര്യമാണ്. ഈ ചോദ്യങ്ങളെല്ലാം, അന്വേഷണ സംഘം ചോദിച്ചാലും ഇല്ലെങ്കിലും പ്രതിഭാഗം വക്കീൽ കോടതിയിൽ ഉയർത്തുമെന്ന കാര്യം ഉറപ്പാണ്.
താൻ നടിയെ കാണുമ്പോൾ ഒപ്പം അവളുടെ രക്ഷിതാക്കൾ ഉണ്ടായിരുന്നു എന്നാണ് സിദ്ദിഖ് പറയുന്നത്. സിനിമയുടെ പ്രിവ്യൂ കാണാൻ തൻ്റെ രക്ഷിതാക്കൾ ഉണ്ടായി രുന്നതായി നടിയും ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ മസ്കറ്റ് ഹോട്ടലിലും രക്ഷിതാക്കൾ വന്നിരുന്നോ എന്നതിനും പൊലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, സിദ്ധിഖ് തന്നെ ഉപദ്രവിച്ച കാര്യം നടി രക്ഷിതാകളോട് പറഞ്ഞോ എന്നതിനും, പറഞ്ഞില്ലങ്കിൽ അത് എന്ത് കൊണ്ട് എന്നതിനും വ്യക്തത വരേണ്ടതുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും അത് മറച്ചു വച്ചാൽ , രക്ഷിതാക്കൾ ആയാൽ പോലും അത് ക്രിമിനൽ കുറ്റമാണ്. അവർ ക്രിമിനൽ നടപടി നേരിടേണ്ടതായി വരും.
നിയമത്തെ കുറിച്ച് കൃത്യമായ ബോധവും വിദ്യാഭ്യാസവും ഉള്ള ഈ നടി തന്നെ, പരാതി നൽകാൻ ഏഴു വർഷമെടുത്ത സ്ഥിതിക്ക് പ്രതിക്കെതിരെ ചാടിക്കയറി നടപടി സ്വീകരിക്കുന്നതിന് മുൻപ് എല്ലാവശങ്ങളും കൃത്യമായി മനസ്സിലാക്കാൻ തന്നെയാണ്, അന്വേഷണ സംഘവും തീരുമാനിച്ചിരിക്കുന്നത്.
തനിക്ക് എതിരെ ക്രിമിനൽ ഗൂഢാലോചന നടന്നതായ സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി കൈമാറിയതിനാൽ, ഈ പരാതിയിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ചും അന്വേഷണമുണ്ടാകും.
താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് എത്തിയപ്പോൾ ഈ നടിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അന്നത്തെ ആരോപണമെന്നും, പിന്നീട് പലതവണ സോഷ്യൽ മീഡിയകൾ വഴിയും മാധ്യമങ്ങൾ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നതെന്നുമാണ് സിദ്ധിഖ് പരാതിയിൽ പറയുന്നത്. ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും മാറ്റി പറയുന്നു. ഇപ്പോൾ പോക്‌സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ ഒരു പ്രത്യേക അജണ്ട തന്നെ ഉണ്ടെന്നതാണ് സിദ്ദിഖിൻ്റെ ആരോപണം.
ചൈനയിൽ മെഡിസിൻ പഠിക്കാൻ പോയ ഇവർ സഹപാഠിയുടെ നഗ്‌ന ഫോട്ടോ എടുത്തുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ആ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയെന്നുമുള്ള വിവരം ഒരു ഫാഷൻ ഷോ കോഡിനേറ്റർ വഴി താൻ കേട്ടിട്ടുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിയാൻ അന്വേഷണ സംഘം അഥവാ തീരുമാനിച്ചാൽ, ചൈനയിലെ ഇന്ത്യൻ എംബസിയുടെ സഹായവും തേടേണ്ടതായി വരും.
2021-ൽ ചില ആളുകൾ തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞ് ഇതേ നടി ഫെയ്സ്ബുക്കിൽ പന്ത്രണ്ടോളം പേരുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം തന്നെ ആരും റേപ്പ് ചെയ്തിട്ടില്ലന്ന മറ്റൊരു പോസ്റ്റും അവർ തന്നെ ഇട്ടിരുന്നു. ഇതിൻ്റെ വിശദാംശങ്ങളും പുതിയ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് തേടാതിരിക്കാൻ കഴിയുകയില്ല.