Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; മെഡല്‍ നേട്ടം 18ആയി


ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി. ഇന്ത്യന്‍ താരം ആഷി ചൗക്‌സി വെങ്കലം നേടി. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പതിനെട്ടായി.

രാവിലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍, റിഥം സാങ് വാ്ന്‍, ഇഷാ സിങ്ങ് ത്രയമാണ് സ്വര്‍ണ്ണം നേടിയത്. 1759 പോയിന്റ് നേടിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ചൈനയാണ് രണ്ടാമത്. വെങ്കലം കൊറിയ സ്വന്തമാക്കി.

വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ വെള്ളി മെഡല്‍ നേട്ടം. സിഫ്ത് കൗര്‍ സാംറ, ആഷി ചൗക്സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡല്‍ നേടിയത്.ഫൈനലില്‍ 1764ന പോയിന്റ് നേടിയാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. പോയിന്റോടെയാണ് ചൈന സ്വര്‍ണ്ണത്തിലേക്കെത്തിയത്.

നാലാം ദിനം ഷൂട്ടിംഗില്‍ ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ നേടി. സെയ്ലിങ്ങില്‍ നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലി വെങ്കലവും സ്വന്തമാക്കിയിരുന്നു.ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിംഗും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

നേരത്തെ അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണ്ണം നേടിയത്. സുദിപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ മാണിത്.


Read Previous

രാവിലെ മൃതദേഹങ്ങൾ കണ്ടു, രാത്രി കുഴിച്ചിട്ടു; പുറത്തുവരാതിരിക്കാൻ ബ്ലേഡ് കൊണ്ട് കീറി’

Read Next

ആര്യാടൻ മുഹമ്മദ്‌ വിടപറഞ്ഞിട്ട് ഒരാണ്ട്; അണികളുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ അനുസ്മരിച്ച് ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »