തിരുവനന്തപുരം: തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് (38) സിക്ക വൈറസ് സ്ഥി രീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധ നയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ഇതുകൂടാതെ ഇന്ന് പൂന്തുറ സ്വദേശിക്കും (35), ശാസ്തമംഗലം സ്വദേശിനിക്കും (41) സിക്ക വൈറസ് സ്ഥിരീകരിച്ചി രുന്നു. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.