സില്‍വര്‍ലൈന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍, മുഖ്യമന്ത്രി ഇ ശ്രീധരനെ കാണും


തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മെട്രോമാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കു ന്നതിന് ബദല്‍ നിര്‍ദേശങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതി നിധി കെ വി തോമസ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടങ്ങിയ നിര്‍ദേശം ഇ ശ്രീധരന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തി ലാണ് സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും സജീവമാക്കാന്‍ മുഖ്യമന്ത്രി ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്.

ഇ ശ്രീധരനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം കെ റെയില്‍ പ്രതിനിധികളും പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ കോര്‍പറേ ഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ.

തുടക്കത്തില്‍ സെമി ഹൈസ്പീഡും പിന്നീട് ഹൈസ്പീഡും എന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് ശ്രീധരന്റെ നിര്‍ദേശം. സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം ബ്രോഡ്‌ ഗേജില്‍ പദ്ധതി നടപ്പാക്കണം. ഇത് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


Read Previous

മൂന്നു വയസ്സുകാരിയെ കടിച്ച നായയ്ക്കു പേ വിഷബാധ; സ്ഥിരീകരിച്ചത് ജഡം പുറത്തെടുത്തുള്ള പരിശോധനയില്‍

Read Next

കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, ഇത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി – തിരുവനന്തപുരം അതിവേഗ റെയില്‍: മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »