Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗ ത്വത്തില്‍ നിന്ന് പുറത്താക്കി; കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്’; വിവാദ പ്രസ്താവനയാണ് സിമി റോസ്‌ബെല്ലിനെ പുറത്താക്കാന്‍ കാരണം.


തിരുവനന്തപുരം: സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗ ത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍. മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡ ന്റ് കെ. സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗ ത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കണമെന്ന് എഐസിസി- കെപിസിസി നേതൃത്വത്തിന് വനിതാ നേതാക്കള്‍ പരാതി നല്‍കിയി രുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ ഐ സി സി അംഗം സിമി റോസ്‌ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപി ച്ചെന്നും ഇതില്‍ നടപടി വേണമെന്നുമാണ് വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടത്.

പ്രതിപക്ഷനേതാവിനെതിരെയായിരുന്നു എഐസിസി അംഗം സിമി റോസ്ബെല്‍ ജോണിന്റെ ആരോപണം. വി ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായി ല്ലെന്നും സിമി പറഞ്ഞിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതില്‍ ഇടംപിടിക്കാനാവാതെ പോയത്. വി ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിമി ആരോപിച്ചിരുന്നു.


Read Previous

എഡിജിപിയെ സര്‍വീസില്‍ നിന്ന് നീക്കണം, തൃശൂര്‍ പൂരം കലങ്ങിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’: കെ മുരളീധരന്‍

Read Next

പി വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ വിവാദങ്ങള്‍ പുകയുന്നു; അടിയന്തര യോഗം ചേര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണം: വി.ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »