Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോവിഡിന് സമാനം; വരുന്നു മറ്റൊരു മഹാമാരി: മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍


ലണ്ടന്‍: കോവിഡിന് സമാനമായ മറ്റൊരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന സര്‍ പാട്രിക്ക് വാലന്‍സ്. ഹായ് ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് വരാന്‍ പോകുന്ന മറ്റൊരു മഹാമാരിയെപ്പറ്റി അദേഹം മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാരുകള്‍ തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണ മെന്ന് നിര്‍ദേശിച്ച വാലന്‍സ് ജി 7 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

പരിശോധനകള്‍ ദ്രുതഗതിയിലാക്കക്കുകയും വാക്‌സിന്‍, ചികിത്സ എന്നിവയ്ക്ക് അടിയന്തര പ്രാധാന്യം നല്‍കുകയും വേണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകു മെന്നും അദേഹം വ്യക്തമാക്കി. 2023 എത്തിയപ്പോഴേക്കും താന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ജി 7 നേതാക്കള്‍ മറന്നു. ഒരിക്കലും ഇത്തരം കാര്യങ്ങളെ തള്ളിക്കളയരുതെന്നും വാലന്‍സ് കൂട്ടിച്ചേര്‍ത്തു.

മഹാമാരികള്‍ സംബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നിര്‍ദേശങ്ങളെക്കുറിച്ചും വാലന്‍സ് പരാമര്‍ശിച്ചു. മഹാമാരികളെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവെച്ച ആശയം. പക്ഷേ, ഇക്കാര്യത്തില്‍ വ്യക്തമായൊരു ധാരണയുണ്ടായതായി കരുതുന്നില്ലന്നും അദേഹം വ്യക്തമാക്കി.

ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്ന് മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളാകണമെന്ന് നിര്‍ദേശിച്ച വാലന്‍സ് ഋഷി സുനക് സര്‍ക്കാരിന്റെ പുകവലി വിരുദ്ധ ബില്ലിനെ അഭിനന്ദിക്കുകയും ചെയ്തു.


Read Previous

കോട്ടയത്ത് ഉരുള്‍പൊട്ടല്‍; വന്‍ നാശനഷ്ടം; ഏഴ് വീടുകള്‍ തകര്‍ന്നു, വെള്ളത്തില്‍ മുങ്ങി റോഡുകള്‍; രാത്രി യാത്രയ്ക്ക് നിരോധനം; ഇന്ന് നാലുമരണം

Read Next

രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ്; എല്ലാ അടവും പയറ്റി നരേന്ദ്ര മോഡി: 2019 ല്‍കേദാര്‍നാഥിലെ ഗുഹയിലെ ധ്യാനം, 2024 ല്‍ വിവേകാനന്ദ പാറയില്‍ ധ്യാനം; 30 ന് കന്യാകുമാരിയിലെത്തും, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നിശബ്ദ പ്രചാരണത്തിന്‍റെ മറ്റൊരു പി ആര്‍ വര്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »