Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍, ചുമതലകള്‍ കൈമാറി: ഡോ. ഹാരിസ് ചിറയ്ക്കല്‍


തിരുവനന്തപുരം: തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാമെങ്കിലും, വേറെ മാര്‍ഗങ്ങളില്ലായിരുന്നു വെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപ്പോയി എന്നറിയാം. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. നടപടികളെ ഭയപ്പെടുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ വകുപ്പിന്റെ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.

ഇന്നലെയും തിങ്കളാഴ്ചയും അന്വേഷണ സമിതിക്ക് മുമ്പില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ സഹപ്രവര്‍ത്തകരും അന്വേഷണ സമിതിക്ക് മൊഴി കൊടുത്തി ട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിക്ക് തന്റെ നിര്‍ദേശ ങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്. തുറന്നുപറച്ചില്‍ കൊണ്ട് തീര്‍ച്ചയായും ഗുണമുണ്ടായി. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓപ്പറേഷന്‍ മാറ്റിവെച്ചവര്‍ ഇന്ന് ഡിസ്ചാര്‍ജ് ആയി പോകുകയാണ്. ഏറെ സന്തോഷക രമാണ്. അവരുടെ പുഞ്ചിരിയാണ് ഏറെ സമാധാനമെന്നും ഡോ. ഹാരിസ് പറഞ്ഞു.

പരിമിതികള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്നുമാത്രമാണ് വിചാരിച്ചത്. രോഗികള്‍ക്ക് അടിയന്തരമായി സഹായം എത്തിക്ക ണമെന്നുമാത്രമാണ് കരുതിയത്. ബ്യൂറോക്രസിയെ മാത്രമാണ് പോസ്റ്റില്‍ കുറ്റം പറഞ്ഞത്. സര്‍ക്കാരി നെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ എന്തുകൊണ്ടോ വിചാരിച്ചതിനും അപ്പുറത്തേക്ക് കടന്നുപോകുകയും വലിയ മാനങ്ങളിലേക്ക് പോകുകയും ചെയ്തു. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, സിപിഎം പാര്‍ട്ടി എന്നിവര്‍ തനിക്ക് എപ്പോഴും എല്ലാ പിന്തുണയും നല്‍കിയവരാണ്. അവര്‍ക്കെ തിരെ തന്റെ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ വളരെ വേദന തോന്നിയെന്നും ഡോ. ഹാരിസ് പറഞ്ഞു.

നടപടിയെക്കുറിച്ച് ഭയക്കുന്നില്ല. ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് എവിടെയെങ്കിലും ജോലി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ജോലി ലഭിക്കാത്തതുകൊണ്ടല്ല, സാധാരണക്കാരായ രോഗികള്‍ക്ക് ആവശ്യ മായ പരിചരണം നല്‍കുക എന്ന ലക്ഷ്യം കൊണ്ടുമാത്രമാണ് സര്‍ക്കാര്‍ ജോലി തെരഞ്ഞെടുത്തത്. അതിന് സാധ്യമാകാതെ വന്നാലുള്ള പ്രയാസം മാത്രമേയുള്ളൂ. ജോലി നഷ്ടപ്പെട്ടാല്‍ വരുമാനം പോകു മോയെന്ന് ഭയമില്ല. സത്യം പറയുക എന്നത് തന്റെ ശീലമാണ്. അതിന്റെ തിക്തഫലങ്ങള്‍ പലപ്പോഴും താന്‍ അനുഭവിച്ചിട്ടുണ്ട്. തനിക്ക് സാമ്പത്തിക ബാധ്യതകളൊന്നുമില്ല. വലിയ ചെലവുകളൊന്നുമില്ല. ബൈക്കിന് പെട്രോള്‍ അടിക്കാനുള്ള പണം കിട്ടിയാല്‍ തന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ നടക്കു മെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.


Read Previous

മകളുടെ രാത്രിയാത്രയെച്ചൊല്ലി തർക്കം, പിടിവലിക്കിടെ കഴുത്തുഞെരിച്ചു കൊന്നു; അച്ഛൻ അറസ്റ്റിൽ

Read Next

കുവൈത്തിൽ ആലപ്പുഴ ചുനക്കര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »