റിമ കല്ലിങ്കലിന്റെ പരാതി, തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര


റിമ കല്ലിങ്കലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര. കേസെടുക്കേണ്ടത് ഇന്റർവ്യൂ വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പി ക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം.

പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു വെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

എന്നാൽ സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ പരാതിയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തി. ഈ ആരോപണങ്ങൾ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘ ത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നൽകിയതായും പറഞ്ഞു.

ഫഹദ് ഫാസിൽ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ ഉൾപ്പെടുത്തിയുള്ള പരാമർശ ത്തിനും റിമയുടെ പക്കൽ മറുപടിയുണ്ട്. നിയമനടപടി സ്വീകരിച്ച് മുന്നോട്ടു പോകാനാണ് റിമയുടെ തീരുമാനം.


Read Previous

പാകിസ്താന്റെ പതനം പൂർണം; ചരിത്രമെഴുതി ബംഗ്ലാദേശ്

Read Next

പരാതിക്കാരിയായ യുവതിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല; ആരോപണം അടിസ്ഥാന രഹിതം; പിന്നില്‍ ഗുഢാലോചന: നിവിന്‍ പോളി, നിവിന് പരാതിക്കാരിയുടെ മറുപടി; ‘തന്നെ അറിയില്ലെന്ന വാദം കള്ളം, മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു’ നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »