ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടികളുമായി നടി റിമ കല്ലിങ്കല്‍. സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും റിമ കല്ലി ങ്കല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റിമ ഇക്കാര്യം അറിയിച്ചത്.
‘വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യൂസിസിക്കും അതിന്‍റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ നിങ്ങള്‍ക്കായി ഇതെഴു താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഗായിക സുചിത്ര നടത്തിയ പ്രസ്‌താവനകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
മുപ്പത് മിനിറ്റ് നീണ്ട അഭിമുഖത്തില്‍ 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്‍റെ നേരെ ഉണ്ടാകുമെന്ന് അതിജീവിതയ്‌ക്ക് അറിയാമായിരുന്നു എന്നും, മുഖ്യമന്ത്രി പിണറായിയും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെ പോലുള്ള നടന്‍മാരുടെ കെരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിക്കുന്നു.
ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്തിനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെ വേണം. ഈ ആരോപണ ങ്ങള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം പിടിച്ചില്ലെങ്കിലും ഞാന്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിരുന്നുവെന്ന് അവര്‍ ഏതോ ഒരു മാധ്യമത്തില്‍ വായിച്ചു എന്ന അവരുടെ അടിസ്ഥാന രഹിതമായ പ്രസ്‌താവന വാര്‍ത്ത പ്രാധാന്യം നേടി. അങ്ങനെ യൊരു കാര്യം സംഭവിച്ചിട്ടില്ലെന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ഈ അടിസ്ഥാനരഹിതമായ പ്രസ്‌താവനയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഈ വ്യക്തി അധിക്ഷേപം ചൂണ്ടിക്കാട്ടി ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്‌ടത്തിന് നോട്ടീസ് അയക്കു കയും ചെയ്‌തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇതുവരെ തന്ന പിന്തുണയ്‌ക്ക് ഞങ്ങളുടെ ലക്ഷ്യ ത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും നന്ദി, നമുക്ക് ഒരുമിച്ച് മുന്നേറാം.’ -റിമ കല്ലിങ്കല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കവെയാണ് റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും എതിരെ കനത്ത ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്തെത്തിയത്
അഭിമുഖത്തിൽ സുചിത്ര റിമ കല്ലിങ്കല്ലിനെതിരെ പറഞ്ഞത് ഇങ്ങനെ
തമിഴ് യുട്യൂബ് ചാനലായ എസ്എസ് ബസ്സിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മലയാളി താരത്തിനെതിരെ ആരോപണം ഉയർത്തിയത്. റിമ കല്ലിങ്കലിൻ്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണെന്ന് സുചിത്ര പറയുന്നത്. ‘ഒരു പാർട്ടിയില്‍ ഉപയോഗിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് മുതിർന്ന വരുടെ പാർട്ടി ആണെങ്കിൽ പോലും ഇവർ ഉൾപ്പെടുത്താറുണ്ട്. ഇത്തരം കാര്യങ്ങളിൽ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയി. ഈ പാർട്ടികളില്‍ പങ്കെടുത്ത നിരവധി മലയാളി ഗായകർ അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് അസ്വസ്ഥതയോടെ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മുൻപ് റെയ്‌ഡുകൾ നടന്നത് റിമ കല്ലിങ്കലിനും അന്ന് അവരുടെ കാമുകനായിരുന്ന (ഇപ്പോഴത്തെ ഭർത്താവ്) ആഷിഖ് അബുവിനുമെതിരെയല്ലേ എന്ന ചോദ്യവും സുചിത്ര അഭിമുഖത്തിൽ ഉന്നയിച്ചു.
‘റിമയുടെ വീട്ടില്‍ നടന്ന പാർട്ടികളില്‍, എത്ര പെണ്‍കുട്ടികള്‍ ആണ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയാമോ? പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാൻ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല’ എന്നും സുചിത്ര പറഞ്ഞു.
