Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്.ഐ.ആര്‍, ഭാരവാഹി പട്ടിക, തിരഞ്ഞെടുപ്പ്: കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്


തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്.

കെപിസിസി സെക്രട്ടറിമാരുടെ പട്ടിക, തിരഞ്ഞെടുപ്പ് മുന്നൊരുക്കം, എസ്.ഐ.ആറില്‍ സ്വീകരി ക്കേണ്ട തന്ത്രങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. കേരളത്തില്‍ ഉള്‍പ്പെടെ എസ്.ഐ.ആര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അടിയന്തര ചര്‍ച്ച. കെപിസിസി പുനസംഘടനയിലെ അതൃപ്തികള്‍ നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിക്കും. കെപിസിസി ജംബോ ഭാരവാഹി പട്ടികയില്‍ അസംതൃപ്തിയുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാന നേതാക്കളെ തഴഞ്ഞെന്ന് എ ഗ്രൂപ്പിന് പരാതിയുണ്ട്.

മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ.സി അബു, ഒ. അബ്ദുറഹ്‌മാന്‍കുട്ടി എന്നിവരെ ഒഴിവാക്കിയതി ലാണ് എ ഗ്രൂപ്പിന്റെ പ്രതിഷേധം. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലു മായി ചേര്‍ന്നു നില്‍ക്കുന്നവരാണ് പദവിയിലെത്തിയ ഭൂരിഭാഗം പേരും.

ഷമ മുഹമ്മദിനെ പോലുള്ളവര്‍ എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയിരുന്നു. കെ.എം ഹാരിസിന്റെ പേര് പറഞ്ഞിട്ടും പരിഗണിക്കാത്തതില്‍ കെ.മുരളീധരനും അമര്‍ഷമുണ്ട്. സെക്രട്ടറിമാരുടെയും എക്സിക്യുട്ടീവ് അംഗങ്ങളുടേയും പട്ടിക വരാനുണ്ട്. സെക്രട്ടറിമാരുടെ പട്ടിക വൈകുന്നതിലെ അതൃപ്തി പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചിരുന്നു.


Read Previous

ബിഹാറില്‍ മഹാ സഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കും; ബുധനാഴ്ച രാഹുലും തേജസ്വിയും പങ്കെടുക്കുന്ന റാലി

Read Next

ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം പാക് ജനറലിന് സമ്മാനിച്ച് മുഹമ്മദ് യുനൂസ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്റലിജന്‍സ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »