സീതാറാം യെച്ചൂരി: അണയാത്ത സമരയൗവ്വനം,അനുശോചിച്ച് നവോദയ റിയാദ്


റിയാദ്: അടിയന്തരാവസ്ഥയുടെ നാളുകളിൽ ഭരണകൂട ഭീകരതയ്ക്കെതിരെ വിദ്യാർത്ഥി സമരം നയിച്ചു സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സീതാറാം യെച്ചൂരി കഴിഞ്ഞ അര നൂറ്റാണ്ടായി പോരാട്ടത്തിലാണ്. അധികാരം കയ്യാളുന്ന വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനിടയിലാണ് അദ്ദേഹം വിടവാങ്ങുന്നത്.ഇന്ത്യന്‍ മതേതര ചേരിക്ക് കനത്ത നഷ്ട്ടമാണ് യെച്ചുരിയുടെ മരണം മൂലം സംജാതമായെതെന്ന് നവോദയ റിയാദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

അക്കാദമിക് കേന്ദ്രങ്ങളും പൊതുഇടങ്ങളും രാജ്യസഭയുമൊക്കെ തന്റെ പോരാട്ട ത്തിന്റെ അരങ്ങാക്കി മാറ്റാൻ കഴിഞ്ഞ സി പി എം നേതാവായിരുന്നു അദ്ദേഹം. യെച്ചൂരിയുടെ വാക്കുകൾക്ക് എന്നും രാജ്യം ശ്രദ്ധ കൊടുത്തിരുന്നു. രാഷ്ട്രീയ സംഭവങ്ങളെയും നിയമ നിര്‍മാണങ്ങളെയും കൃത്യമായി പഠിച്ച് യെച്ചൂരി നടത്തിയിരുന്ന വിമർശനങ്ങളെ ഖണ്ഡിക്കുക ആർക്കും അത്ര എളുപ്പമായിരുന്നില്ല.

കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന സാധാരണ ജനവിഭാഗത്തിനുവേണ്ടി നിരന്തരം സംസാരിച്ചിരുന്ന ഒരു ദേശീയ നേതാവിന്റെ നഷ്ടം സമകാലിക രാഷ്ട്രീയത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിക്കുകയെന്ന് നവോദയ റിയാദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


Read Previous

ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ട്ടം, യെച്ചൂരി ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവ് ; കേളി

Read Next

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റി അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »