ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: ശത്രു രാജ്യങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ച് പുതിയൊരു സ്ഫോടക വസ്തു തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ. ആണവായുധങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും മാരക ശേഷിയുള്ള സ്‌ഫോടക വസ്തുവാണ് നാഗ്പൂരിലെ ഇക്കണോമിക് എക്‌സ്പ്‌ളോസീവ്‌സ് ലിമിറ്റഡ് (ഇഇഎല്‍) മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വികസിപ്പിച്ചത്. സെബെക്‌സ് -2 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കു ന്നത്.
ബോംബ്, പീരങ്കി ഷെല്‍, മിസൈല്‍ പോര്‍മുനകള്‍ എന്നിവയുടെ പ്രഹര ശേഷി പുതിയ സ്ഫോടക വസ്തു ഉപയോഗിച്ച് പതിന്‍ മടങ്ങ് വര്‍ദ്ധിപ്പിക്കാം. നാവിക സേന സെബെ ക്‌സ് -2 ന്റെ പ്രഹര ശേഷി സര്‍ട്ടിഫൈ ചെയ്തു കഴിഞ്ഞു. പ്രതിരോധ മന്ത്രാലയത്തി ന്റെ അനുമതിയാകുന്നതോടെ ഇത് ഉപയോഗത്തില്‍ വരും. ഇതുള്‍പ്പെടെ മൂന്ന് പുതിയ സ്‌ഫോടക വസ്തുക്കള്‍ എക്‌സ്പ്‌ളോസീവ്‌സ് ലിമിറ്റഡ് വികസിപ്പിച്ചതായാണ് വിവരം.
നിലവില്‍ ലഭ്യമായ ഘര രൂപത്തിലുള്ള സ്‌ഫോടക വസ്തുക്കളേക്കാള്‍ ശക്തമായ സ്‌ഫോടന പ്രഭാവം സെബെക്സിന് ഉണ്ടാക്കാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും ശക്തമായ പരമ്പരാഗത സ്‌ഫോടക വസ്തുവായി നാവികസേന സെബെക്സിനെ സാക്ഷ്യ പ്പെടുത്തുന്നു.
ഇന്ത്യന്‍ സേനയ്ക്ക് വന്‍ കരുത്താകുന്നതിനൊപ്പം കയറ്റുമതിയുടെ വലിയൊരു ലോകവും സെബെക്‌സ്-2 തുറക്കുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടുമുള്ള സൈന്യ ങ്ങള്‍ തങ്ങളുടെ നിലവിലെ ആയുധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ശ്രമിക്കുന്ന തിനാല്‍ സെബെക്സ് ഇന്ത്യന്‍ സമ്പദ് ഘടനയിലും വലിയ കുതിപ്പുണ്ടാക്കു മെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രിനിട്രോടോലുയിന്‍ (ടിഎന്‍ടി) രാസ സംയുക്തമാണ് പൊതുവെ യുദ്ധമുനകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ നിറത്തിലുള്ള, ഓര്‍ഗാനിക് നൈട്രജന്‍ കോമ്പൗണ്ടായ ഇത് ഡിറ്റോനേറ്റര്‍ ഇല്ലാതെ പ്രവര്‍ത്തിക്കില്ല. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന രാസ സ്ഫോടക വസ്തുവും ടിഎന്‍ടിയാണ്. യുദ്ധോപകരണങ്ങ ളില്‍ ഉപയോഗിക്കുന്ന ടിഎന്‍ടി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൊളിക്കുന്നതിനും വ്യാപക മായി ഉപയോഗിക്കപ്പെടുന്നു.
ഒരു സ്‌ഫോടക വസ്തുവിന്റെ പ്രകടനം അളക്കുന്നത് ടിഎന്‍ടി തുല്യതയുടെ അടിസ്ഥാ നത്തിലാണ്. ഉയര്‍ന്ന ടിഎന്‍ടി തുല്യതയുള്ള സ്‌ഫോടക വസ്തുക്കള്‍ കൂടുതല്‍ മാരക വും വിനാശക ശക്തിയുള്ളതുമാണ്. എന്നാല്‍ ടിഎന്‍ടിയുടെ രണ്ടു മടങ്ങ് പ്രഹര ശേഷിയുണ്ട് സെബെക്‌സിന്. ഇത് ഹൈ മെല്‍റ്റിങ് എക്‌സ്പ്‌ളോസീവ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ആര്‍ട്ടിലറി ഷെല്ലുകള്‍, ഏരിയല്‍ ബോംബുകള്‍ തുടങ്ങിയവയിലും സെബെക്‌സ് ഉപയോഗിക്കാം.
ലോകമെമ്പാടുമുള്ള പരമ്പരാഗത പോര്‍മുനകള്‍, ഏരിയല്‍ ബോംബുകള്‍, മറ്റ് നിരവധി വെടിമരുന്നുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഡെന്റ്റെക്സ്, ടോര്‍പെക്സ് പോലെയുള്ള സ്‌ഫോടക വസ്തുക്കള്‍ക്ക് ടിഎന്‍ടി അനുപാതം 1.25-1.30 ആണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിലാണ് ഇന്ത്യയുടെ ഏറ്റവും മാരകമായ സ്ഫോടക വസ്തു ഉപയോഗിക്കുന്നത്. ഇതിന്റെ ടിഎന്‍ടി അനുപാതം 1.50 ആണ്.
സെബെക്‌സ് -2 ഉപയോഗത്തില്‍ വരുന്നതോടെ ഇന്ത്യയുടെ വജ്രായുധങ്ങള്‍ എത്ര കരുത്തനായ ശത്രുവിന്റെയും പേടിസ്വപ്നമായി മാറും. ഒക്ടോജന്‍ എന്നും അറിയ പ്പെടുന്ന ഹൈ മെല്‍റ്റിങ് എക്‌സ്പ്‌ളോസീവുകളുടെ ചൂടും തീയും ശത്രുപാളയത്തെ ഒന്നാകെ ചുട്ടെരിക്കും.ടിഎന്‍ടി 1.25 -1.30 അനുപാതമാണ് ലോക രാജ്യങ്ങള്‍ പോര്‍ മുനകളില്‍ ഉപയോഗിക്കുന്നത്. സെബെക്‌സ് -2 ന് ഇതിന്റെ ഇരട്ടിയിലേറെ ശേഷിയുള്ളതിനാല്‍ ഇന്ത്യയോട് മുട്ടാന്‍ ചൈന ഉള്‍പ്പെടെയുള്ള ശത്രു രാജ്യങ്ങള്‍ മടിക്കും.
ടിഎന്‍ടിയേക്കാള്‍ 2.3 ശതമാനം പ്രഹര ശേഷിയുള്ള മറ്റൊരു സ്ഫോടക വസ്തു സെബെ ക്‌സിന് പുറമെ ഇഇഎല്‍ വികസിപ്പിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇഇഎല്ലിന്റെ ആദ്യ തെര്‍മോബാറിക് സ്ഫോകട വസ്തുവാണിത്. സിറ്റ്ബെക്സ്-1 എന്ന് പേര് നല്‍കിയിരിക്കുന്ന ഇതിനും ഇന്ത്യന്‍ നാവികസേന അംഗീകാരം നല്‍കിയെന്നാണ് വിവരം.
നീണ്ട സ്ഫോടന ദൈര്‍ഘ്യമാണ് സിറ്റ്ബെക്സിന്റെ പ്രത്യേകത. ശത്രു ബങ്കറുകള്‍, തുരങ്കങ്ങള്‍ എന്നിവ ലക്ഷ്യം വച്ചായിരിക്കും ഇത് പ്രയോഗിക്കുക. ഇന്ത്യന്‍ നാവിക സേന സാക്ഷ്യപ്പെടുത്തിയ മറ്റൊരു സ്ഫോടക വസ്തുവാണ് സിമെക്സ്-4. സംഭരിക്കുന്ന തിനും കൊണ്ടു പോകുന്നതിനും കൈകാര്യം ചെയ്യുന്നതിനും സാധാരണ സ്‌ഫോടക വസ്തുക്കളേക്കാള്‍ സുരക്ഷിതമാണ് സിമെക്സ് എന്ന് അധികൃതര്‍ പറയുന്നു.
ഇഇഎല്‍ വികസിപ്പിച്ച മറ്റൊരു സ്ഫോടക വസ്തുവാണ് നാഗാസ്ത്ര-1. ഒരു കിലോഗ്രാം ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇവ ജിപിഎസിന്റെ സഹായ ത്തോടെ രണ്ട് മീറ്റര്‍ ചുറ്റളവിലുള്ള വസ്തുക്കളില്‍ കൃത്യമായ സ്ട്രൈക്ക് നടത്തുന്നു. ശത്രു പരിശീലന ക്യാമ്പുകള്‍, നുഴഞ്ഞു കയറ്റക്കാര്‍, ലോഞ്ച് പാഡുകള്‍ എന്നിവയെ ആക്രമിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.