ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ വിംഗിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സീതി സാഹിബ് സാമൂഹ്യ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയും കുട്ടി അഹമ്മദ് കുട്ടി സ്മാരക ലൈബ്രറിയുടെ നാമകരണം അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടിയും നിർവ്വഹിച്ചു. ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷം വഹിച്ചു. പഠന കേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലന കളരിയിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ഉദ്ഘാടനം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങലും ഡിബേറ്റ് ക്ലബ്ബിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂരും നിർവ്വഹിച്ചു.

“സീതി സാഹിബും ഫാറൂഖ് കോളേജും” എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് പ്രഭാഷണം നിർവഹിച്ചു. വിദ്യാഭ്യാസ പ്രവർത്തനം പ്രധാനപ്പെട്ട അജണ്ടയായി സ്വീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഉൾപ്പെട്ടതാണ് ഫാറൂഖ് കോളേജ്. കോളേജ് യഥാർത്ഥ്യമാക്കുവാൻ കെഎം സീതി സാഹിബ് നടത്തിയ കഠിനധ്വാനം ആർക്കും വിസ്മരിക്കുവാൻ കഴിയില്ല. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേയും നേതാക്കളുടേയും സ്വത്തും സാമ്പാദ്യവും കോളേജിന് വേണ്ടി സമർപ്പിച്ചതാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ പ്രത്യേക താല്പര്യവും പരിശ്രമവും കോളേജ് നിലവിൽ വരാൻ കാരണമാണ്. തെന്നിന്ത്യ യിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ് ഒരു ജനതയുടെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനകളർപ്പിച്ച സ്ഥാപനമാണ്. ഫാറൂഖ് കോളേജിന് വഖഫായി കിട്ടിയ മുനമ്പം ഭൂമിയുടെ കാര്യമാണ് അവസാനമായി കെഎം സീതി സാഹിബ് തന്നോട് പറഞ്ഞതെന്ന് സി എച്ച് മുഹമ്മദ് കോയ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. മരണം വരേ കോളേജിന്റെ ജനറൽ സെക്രട്ടറിയായിരുന്ന സീതി സാഹിബ് കേരളീയ മുസ്‌ലിം പുരോഗതിക്ക് നൽകിയ സംഭാവനകൾ വിസ്മയകരമാണ്. വഖഫ് ഭൂമി സംരക്ഷിക്കപ്പെടണമെന്നും നിലവിലെ പ്രശ്നം അവസാനിപ്പിക്കുവാൻ സർക്കാർ നീതി പൂർവ്വമായ നടപടികൾ സ്വീകരിക്കണമെന്നും ഉസ്മാൻ താമരത്ത് അഭിപ്രായപ്പെട്ടു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, ഷാഫി മാസ്റ്റർ തുവ്വൂർ, അഷ്‌റഫ് കല്പകഞ്ചേരി, സിറാജ് മേടപ്പിൽ, ഷമീർ പറമ്പത്ത്, ഷംസു പെരുമ്പട്ട, കബീർ വൈലത്തൂർ, പി സി അലി വയനാട്,പൊളിറ്റിക്കൽ വിംഗ് ഭാരവാഹികളായ നാസർ മംഗലത്ത്, നൗഷാദ് പി.ടി, കരീം കാനാംപുരം, ആബിദ് കൂമണ്ണ എന്നിവർ പങ്കെടുത്തു. ചെയർമാൻ അഡ്വ അനീർ ബാബു സ്വാഗതവും ജനറൽ കൺവീനർ ബഷീർ ഇരുമ്പുഴി നന്ദിയും പറഞ്ഞു.
