Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബുദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ആറ് പ്രവാസികൾക്ക് പരിക്ക്; ആക്രമണശ്രമം തകർത്ത് യുഎഇ.


അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബി ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആക്രമണശ്രമം വ്യോമ പ്രതിരോധ സേന (Air Defense) വിജയകരമായി പരാജയപ്പെടുത്തി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ, വെടി വെച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് ആറുപേർക്ക് പരിക്കേറ്റു.

അബുദാബി എമിറേറ്റിലെ വ്യവസായ മേഖലയായ ഐ.സി.എ.ഡി 2 (ICAD 2) പരിധിയിലെ രണ്ട് സ്ഥലങ്ങളിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ വീണതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരിൽ പാകിസ്ഥാൻ, നേപ്പാൾ പൗരന്മാരാണുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നിസ്സാരവും മിതമായതുമായ പരിക്കുകളേറ്റ ഇവർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ നൽകിയതായും അധികൃതർ വ്യക്തമാക്കി.

ഡ്രോൺ തകർത്തതിനെ തുടർന്നുണ്ടായ സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായി കൈകാര്യം ചെയ്തു. ഐ.സി.എ.ഡി പ്രദേശത്തെ സുരക്ഷാ സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത തുടരുകയാണ്.

അബുദാബിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളെ രാജ്യം അതീവ ഗൗരവത്തോ ടെയാണ് കാണുന്നത്. വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നടപടികളാണ് യുഎഇ സർക്കാർ സ്വീകരിച്ചു വരുന്നത്.


Read Previous

മേഖലയിലെ ഇറാൻ ഭീഷണി: സൗദി വിദേശകാര്യ മന്ത്രിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും ചർച്ച നടത്തി

Read Next

തിരിച്ചടിച്ച് ഇറാൻ ; ഇന്ത്യൻ മഹാസമുദ്രത്തിലെ ആക്രമണത്തിന് ഗൾഫിൽ പ്രതികാരം. അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »