Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

20 വർഷമായി ‘ഉറങ്ങുന്ന രാജകുമാരൻ’; സൗദി അറേബ്യയുടെ നോവ്, എന്താണ് അൽ വലീദിന് സംഭവിച്ചത്?


റിയാദ്: സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് 36 വയസ് തികഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടായി ഇദ്ദേഹം കോമയിലാണ്. 20 വര്‍ഷമായി അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഒരു പുരോഗതിയും ഇല്ല.

വെന്റിലേറ്ററും ജീവന്‍ രക്ഷാ സംവിധാനവും ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ പ്രാണന്‍ നിലനിര്‍ത്തു ന്നത്. 2019ല്‍ അദ്ദേഹത്തിന്റെ വിരലുകള്‍ പതിയെ ഒന്ന് ചലിച്ചിരുന്നു. തല ചെറുതായി ഒന്ന് മാറി. എന്നാല്‍ അതിന് ശേഷം ഒരു പുരോഗതിയും രേഖപ്പെടുത്തിയില്ല.

ലോകത്ത് കിട്ടാവുന്നതില്‍ വെച്ചേറ്റവും മികച്ച ചിക്തസയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്‍. എന്നാല്‍ പണം കൊണ്ട് നേടാവുന്നതിലും അപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി നില്‍ക്കുന്നു ഇപ്പോഴും. ലോകത്തെ ഏറ്റവും വലിയ കോടീശ്വ രന്‍മാരില്‍ ഒരാളാ. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മകനാണ് ഇദ്ദേഹം.

എന്താണ് രാജുമാരന് സംഭവിച്ചത്

2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ അപകടം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാജകുമാരന്റെ പ്രായം 36 ആയി. സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന് കാര്‍ അപകടമുണ്ടായത്. തുടര്‍ന്ന് കോമയിലാവുകയായിരുന്നു. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം. ജീവിതത്തിലേയ്ക്ക് തിരിച്ച് വരാന്‍ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. വൈദ്യ ലോകത്തിന്റെ പ്രതീക്ഷ കൈവിടുമ്പോഴും രാജകുടുംബത്തിന്റെ പ്രതീക്ഷ നഷ്ടമായിരുന്നില്ല.


Read Previous

ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണം: പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി

Read Next

അവാർഡ് ദാനവും മൈലാഞ്ചി ഇടൽ മത്സരവും; കേളി കുടുംബവേദി ജ്വാല 2025 അവാര്‍ഡ്‌ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പള്‍ മീര റഹ്മാന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »