യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ


മസ്ക്കറ്റ്: യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയ്‌ക്ക് പ്രാദേശിക സമയം 12.14നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠനകേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഒമാനിലും യുഎഇയിലെ ചിലയിടങ്ങളിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ അറിയിച്ചു.

ഒമാനിലെ കടലിൽ 5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തിൽ അപകടമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് വർഷത്തിൽ രണ്ടോ മൂന്നോ തവണ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ട്. ജനങ്ങൾക്കോ കെട്ടിടങ്ങൾക്കോ അപകടം സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.


Read Previous

ജാര്‍ഖണ്ഡിലും ഓപ്പറേഷന്‍ താമര?.. അഭ്യൂഹങ്ങള്‍ക്കിടെ ചംപയ് സോറന്‍ ഡല്‍ഹിയില്‍

Read Next

പാര്‍ട്ടി ഫണ്ട് തിരിമറി കേസ്: പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി; പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നീക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »