ജയ്‌പ്പൂരിലെ വിദ്യാനഗർ നഗർ സ്റ്റേഡിയത്തിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പൊതു പ്രസംഗത്തിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്തുണക്കാർ മുഖ്യമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളിയുമായി അണികൾ.

മാലി സമുദായത്തിന്റെ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം കേശവ് പ്രസാദ് മൗര്യയുടെ അനുയായികളും മുദ്രാവാക്യം മുഴക്കി. ഇതോടെ ഏതാനും മിനിറ്റുകൾ ഉപമുഖ്യമന്ത്രിക്ക് പ്രസംഗം നിർത്തിവെ ക്കേണ്ടിവന്നു.
രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (ആർസിഎ) പ്രസിഡന്റ് വൈഭവ് ഗെഹ്‌ലോട്ട്, മുൻ മന്ത്രി പ്രഭു ലാൽ സെയ്‌നി, ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ശോഭാറാണി കുശ്‌വാഹ എന്നിവരും സമൂഹത്തിലെ നിരവധി നേതാക്കളും സാമൂഹിക പ്രവർത്തകരും മാലി മഹാസംഗമത്തിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് പരിപാടിക്കായി എത്തിയത്.