ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാന്: ഭരണവിരുദ്ധ പ്രതിഷേധത്തിനിടെ ഇറാനില്‍ സ്ത്രീകള്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഫോട്ടോ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ഏകാധി പത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ട വീര്യത്തിന് കരുത്ത് പകരുകയാണ് ഈ ചിത്രങ്ങളെന്നാണ് വിലയിരുത്തല്‍.

സാമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന ചിത്രങ്ങള്‍ ലോകമെമ്പാടും ആയിരക്കണക്കിന് തവണയാണ് പങ്കുവെക്കുകയും വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. ഈ രീതി പ്രതിരോധത്തിന്റെ ശക്തമായ ചിഹ്നമായി മാറിയിട്ടുണ്ടെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും അധികാരികള്‍ക്ക് ഇത് തടയാന്‍ പ്രയാസമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാനിയന്‍ നിയമ പ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് ഗുരുതരമായ കുറ്റമാണ്. സ്ത്രീകളെ ദീര്‍ഘകാലമായി നിയന്ത്രിക്കുന്ന സമൂഹം പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നിര്‍ബന്ധിത ഹിജാബ് നിയമം ഉള്‍പ്പെടെയുള്ള കര്‍ശന സാമൂഹിക നിയമങ്ങളെയും സ്ത്രീകളുടെ വ്യക്തിപരമായ സ്വാതന്ത്ര്യ ത്തിലുള്ള പരിമിതികളെയും പ്രതിഷേധക്കാര്‍ ബോധപൂര്‍വം നിരസിക്കുന്നതായാണ് ഇറാനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
