ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സൊമാലിയൻ പെൺകുഞ്ഞുങ്ങളായ റഹ്മയെയും റംലയെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോൾ കുട്ടികളുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരം റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്.
അടിവയറ്റിലും ഇടുപ്പിലും ഒട്ടിച്ചേർന്ന നിലയിലായിരുന്നു കുഞ്ഞുങ്ങൾ. ഏകദേശം 11 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ 28 ഓളം വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും പങ്കെടുത്തു നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുന്ന കുഞ്ഞുങ്ങൾ മരുന്നുകളോട് കൃത്യമായി പ്രതികരി ക്കുന്നുണ്ട്. ശ്വസനപ്രക്രിയയും ഹൃദയമിടിപ്പും സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സൗദി അറേബ്യയുടെ ‘ഹ്യൂമാനിറ്റേറിയൻ കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം’ വഴിയാണ് ഈ സൗജന്യ ശസ്ത്രക്രിയ നടപ്പിലാക്കിയത്.
കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ സൗദി ഭരണകൂടത്തിനും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുല്ല അൽ റബീഹയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിനും നന്ദി അറിയിച്ചു. സൊമാലി യയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ചികിത്സയ്ക്കായി റിയാദിലെത്തിച്ചിരുന്നത്.
