Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വലിയ ചില ആശങ്കകൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു’; കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു, മോദി-ട്രംപ് കൂടിക്കാഴ്ചയെ അഭിനന്ദിച്ച് ശശി തരൂർ


യുഎസിൽ നടന്ന നരേന്ദ്ര മോദി-ട്രംപ് കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍ പ്രോത്സാ ഹനജനകമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. വലിയ ആശങ്കകൾ കൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്തതായിട്ടാണ് കരുതുന്നതെന്ന് തരൂർ പറഞ്ഞു. ബെംഗളൂരുവിൽ നടക്കുന്ന ​ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു ശശി തരൂർ.

ട്രംപ്- മോദി കൂടിക്കാഴ്ചയിൽ ഇന്ത്യക്ക് എഫ്-35 സ്റ്റെൽത്ത് വിമാനങ്ങൾ വിൽക്കാനുള്ള തീരുമാനം വിലമതിക്കപ്പെട്ടതാണെന്ന് ശശി തരൂർ പറഞ്ഞു. എഫ്-35 അത്യാധുനിക സംവിധാനങ്ങളുള്ള വിമാനമാണ്. നമ്മുടെ പക്കൽ ഇപ്പോൾ റഫേൽ വിമാനങ്ങളുണ്ട്. ഇനി ഈ വിമാനം കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന വളരെ നല്ല നിലയി ലേക്ക് എത്തുമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

മോദി-ട്രംപ് കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്നും സ്റ്റാൻഡിങ് കമ്മിറ്റിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് വിശദീകരണം പ്രതീക്ഷിക്കുന്നതായും ശശി തരൂർ പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പത്രക്കുറിപ്പുകൾ പ്രോത്സാഹനജനകമാണ്. ഉദാഹരണത്തിന്, വ്യാപാരം, താരിഫ് എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ ചില വലിയ ആശങ്കകൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു. വാഷിംഗ്ടണിൽ നിന്നുള്ള ചില തിടുക്കത്തിലുള്ള തീരുമാനങ്ങൾ നമ്മുടെ കയറ്റുമതിയെ ബാധിക്കുമെന്ന ഭയം നിലനിന്നിരുന്നതിനാൽ ഇത് വളരെ നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു. രണ്ടാമതായി, അനധികൃത കുടിയേറ്റ വിഷയത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാൻ വിട്ടുപോയ ഒരേയൊരു കാര്യം, തിരിച്ചയച്ച വ്യക്തികളോട് എങ്ങനെയാണ് യുഎസ് പെരുമാറിയതെന്നായിരുന്നു”, തരൂർ പറഞ്ഞു. യുഎസ് പ്രസിഡന്റും അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നത് ട്രംപാണ് മധ്യസ്ഥത എന്ന കലയിൽ അ​ഗ്ര​ഗണ്യൻ എന്നാണ്. എന്നാൽ ട്രംപ് തന്നെ മോദിയെ തന്നേക്കാൾ മികച്ച മധ്യസ്ഥൻ എന്ന് വിളിച്ചത് അശ്ചര്യപ്പെടുത്തിയതായും ശശി തരൂർ കൂട്ടിച്ചേർത്തു.


Read Previous

കേരളം വ്യവസായ മേഖലയിൽ വളരുന്നുവെന്ന് ശശി തരൂർ: ‘വിശ്വ പൗരനും’ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും രണ്ടുതട്ടിൽ

Read Next

വിനോദ സഞ്ചാരികളുടെ മൊബൈലടക്കം കവർന്നു വസ്ത്രങ്ങൾ അഴിച്ചെടുത്ത് കടലിലെറിഞ്ഞു, മൂന്നു പേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »