
കൊച്ചി: നിരവധി ചികിത്സാ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ മേഖലയോട് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2015 മുതല്‍ 2024 ജനുവരി വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണ ക്കുകള്‍ പ്രകാരം മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത് മലപ്പുറം ജില്ലയി ലാണ്. വീട്ടില്‍ പ്രസവം നടത്തിയത് മൂലം ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള ദമ്പതി കളുടെ പരാതി നിലനില്‍ക്കെയാണ് ഈ കണക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.
എല്ലാ വീട്ടുപ്രസവങ്ങളും സുരക്ഷിതമല്ലെന്നും മരണനിരക്ക് വര്‍ധിക്കുമെന്നുമുള്ള അവബോധം നല്‍കുകയാണ് വേണ്ടതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇക്കാര്യ ത്തില്‍ ചെയ്യേണ്ടതെന്നും അഭിപ്രായമുണ്ട്. അഡ്വ.കുളത്തൂര്‍ ജയ്‌സിങിന് വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് ആരോഗ്യവകുപ്പ് ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നത്.
‘കേരളത്തില്‍ പലയിടങ്ങളിലും വീട്ടുപ്രസവം എന്ന പേരില്‍ വരുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു അന്വേഷണവും കൂടാതെയാണ് അനുവദിക്കുന്നത്. അതിന് കൃത്യതയുള്ള നിയന്ത്രണം കൊണ്ടുവരണം. അടിയന്തര സാഹചര്യത്തില്‍ ഉണ്ടാകുന്ന അവസ്ഥയല്ല പറയുന്നത്. നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ പോയി പ്രസവിക്കില്ലെന്നു പറയുന്നിടത്താണ് പ്രശ്‌നം. സ്വന്തമായി ചികിത്സ നടത്തുന്നതാണ് അപകടം.”
2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവങ്ങള്‍ നടന്നത്. 266 വീട്ടുപ്രസവങ്ങളാണ് നടന്നത്. 2020-21 വര്‍ഷത്തില്‍ 257 എന്നതാണ് കണക്ക്. മുന്‍ വര്‍ഷത്തേ ക്കാള്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. 2015 മുതലുള്ള മലപ്പുറത്തെ വീട്ടുപ്രസവത്തിന്റെ കണ ക്കുകള്‍ ഇങ്ങനെയാണ്, 2015മുതല്‍ 2016 വരെ- 186, 2016 മുതല്‍ 2017വരെ- 203, 2017മുതല്‍ 2018വരെ- 193, 2018 മുതല്‍ 2019 വരെ- 250, 2019 മുതല്‍ 2020 വരെ-199, 2020 മുതല്‍ 2021 വരെ- 257, 2022 മുതല്‍ 23 വരെ- 266, 2024 മുതല്‍ 2025 ജനുവരി വരെ 155 എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് ആകെ 2019 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവം നടന്നത് 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ്. 2024 സെപ്തംബര്‍ വരെ 200 വീട്ടുപ്രസവങ്ങള്‍ സംസ്ഥാനത്ത് ആകെ നടന്നു.
2020 മുതല്‍ 2024 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. 9 നവജാത ശിശുക്കളാണ് മരിച്ചത്. എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ 2 വീതം കുട്ടികള്‍ മരിച്ചെങ്കില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോ കുട്ടികള്‍ മരിച്ചു. മലപ്പുറത്ത് 2024 ല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തൊട്ട് മുമ്പുള്ള രണ്ട് വര്‍ഷങ്ങളിലും 2 വീതം കുട്ടികള്‍ വീട്ടുപ്രസവത്തില്‍ മരിച്ചുവെന്നാണ് കണക്ക്.
നിലവില്‍ ആരോഗ്യ വകുപ്പ് വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പൊതു പ്രവര്‍ത്തനും അഭിഭാഷകനുമായ കുളത്തൂര്‍ ജയ്‌സിങ് പറയുന്നു. ”പല ഘട്ടങ്ങളിലും നവജാത ശിശുക്കള്‍ മരിക്കുന്നു. അമ്മ മരിക്കുന്നു. അല്ലെങ്കില്‍ വൈകല്യങ്ങളോടുകൂടി കുഞ്ഞുങ്ങള്‍ ജനിക്കുന്നു. മലപ്പുറം ഭാഗത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഗര്‍ഭിണികളുടെ ശരീരം കാണുന്നത് തെറ്റാണെന്നും അതു പാപമാണെന്നും വരുത്തി തീര്‍ക്കുന്ന ചില പ്രചാരണങ്ങളാണ് ഇതിന് പിന്നില്‍. പാവപ്പെട്ട ആളുകള്‍ ഇത്തരം പ്രചാരണ ങ്ങളില്‍ വീണിട്ടാണ് ഇത്തരം വീട്ടുപ്രസവങ്ങള്‍ വര്‍ധിക്കുന്നത്. മലപ്പുറത്ത് കാനാവ് എന്നൊരു പ്രദേശ മുണ്ട്. അവിടെ കഴിഞ്ഞ ആറ് മാസം മുമ്പ് വീട്ടു പ്രസവങ്ങള്‍ അനധികൃതമായി നടത്തുന്ന മൂന്ന് സെന്ററുകളാണ് പൊലീസ് പൂട്ടിച്ചത്.
ആ ജില്ലയില്‍ തന്നെ ചില പ്രദേശങ്ങളിലാണ് കൂടുതല്‍ വീട്ടുപ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തലക്കാവ് എന്ന സ്ഥലത്ത് അമ്മയും കുഞ്ഞും തന്നെ കഴിഞ്ഞിടെ മരിച്ചു പോയി. ആരോഗ്യ പ്രവര്‍ത്ത കര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഗര്‍ഭിണികളായ സ്ത്രീകളും കുടുംബാംഗങ്ങളും പാലിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. കേരളത്തില്‍ പലയിടങ്ങളിലും വീട്ടുപ്രസവം എന്ന പേരില്‍ വരുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു അന്വേഷണവും കൂടാതെയാണ് അനുവദിക്കുന്നത്. അതിന് കൃത്യതയുള്ള നിയന്ത്രണം കൊണ്ടുവരണം. അടിയന്തര സാഹചര്യത്തില്‍ ഉണ്ടാകുന്ന അവസ്ഥയല്ല പറയുന്നത്. നിര്‍ബ ന്ധപൂര്‍വം ആശുപത്രിയില്‍ പോയി പ്രസവിക്കില്ലെന്നു പറയുന്നിടത്താണ് പ്രശ്‌നം. സ്വന്തമായി ചികിത്സ നടത്തുന്നതാണ് അപകടം. യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ ഇതിന് കൂട്ടു നില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി താനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രതിഭ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ”