ചിലർക്ക് ഭ​ഗവാൻ ആ​കാൻ ആ​ഗ്രഹം’- മോ​ദിക്കെതിരെ മോഹൻ ഭാ​ഗവതിന്‍റെ ഒളിയമ്പ്


റാഞ്ചി: പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് അധ്യ ക്ഷൻ മോഹൻ ഭാ​ഗവത്. ചില ആളുകൾ അമാനുഷികരാകാനും പിന്നീട് ഭ​ഗവാൻ ആകാനും ആ​ഗ്രഹിക്കുന്നുവെന്നു ആർഎസ്എസ് തലവന്‍റെ വിമർശനം. ഝാർ‌ഖണ്ഡി ൽ വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹത്തി ന്‍റെ പരോക്ഷ വിമർശനം.

ചിലർക്ക് സൂപ്പർ മാൻ ആകണമെന്നു ആ​ഗ്രഹമുണ്ട്. പിന്നീട് ദേവതയാകാനും അതിനു ശേഷം ​ഭ​ഗവാൻ ആകണമെന്നും തോന്നും. ഭ​ഗവാനായാൽ പിന്നെ വിശ്വരൂപം ആകാ നും ആ​ഗ്രഹിക്കുന്നു. ഇത് എവിടെ ചെന്നാണ് അവസാനിക്കുക എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ഭാവിയിൽ ഒരു ആശങ്കയുമില്ല. പുരോ​ഗതിക്കായി എല്ലാവരും കൂട്ടായി പ്രവർത്തിക്കുകയാണ് വേണ്ടത്. അതിന്‍റെ ഫലം തീർച്ചയായും ലഭിക്കുമെന്നും മോഹൻ ഭാ​ഗവത് വ്യക്തമാക്കി.

ലോക്സഭാ തെര‍ഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ബിജെപിയും ആർഎസ്എസും തമ്മിൽ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ഇപ്പോൾ മോഹൻ ഭാ​ഗവതി ന്‍റെ പരോക്ഷ പരിഹാസം. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മോ​ദി, തന്‍റെ ജനനം ജൈവീകമല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നും പറഞ്ഞിരുന്നു.


Read Previous

‘ടി20യില്‍ സൂര്യോദയം’- ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു ടീമില്‍

Read Next

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »