
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ശിവസേനയും. ബൈബിളില്‍ പറയുന്ന 1000 വര്‍ഷം പഴക്കമുള്ള സംഘര്‍ ഷമല്ല കശ്മീരിലേത്. ഈ പ്രശ്‌നത്തിന് 78 വര്‍ഷത്തെ പഴക്കമേയുള്ളൂ. കശ്മീര്‍ വിഷയം ബൈബിളില്‍ പറഞ്ഞ ആയിരം വര്‍ഷം പഴക്കമുള്ള ഒന്നല്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ആരെങ്കിലും പ്രസി ഡന്റ് ട്രംപിനെ ഒന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പരിഹസിച്ചു.
കശ്മീരുമായി ബന്ധപ്പെട്ട വിഷയം, 1947 ഒക്ടോബര്‍ 22-ന് – 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ സ്വതന്ത്ര ജമ്മു-കശ്മീര്‍ സംസ്ഥാനം ആക്രമിച്ചതോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് 1947 ഒക്ടോബര്‍ 26-ന് മഹാരാജ ഹരി സിങ് കശ്മീരിനെ ഇന്ത്യയ്ക്ക് ‘പൂര്‍ണ്ണമായും’ വിട്ടുകൊടുത്തു. ഇതില്‍ ഇതുവരെ പാകിസ്ഥാന്‍ നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഇത്ര ലളിതമായ വസ്തുത മനസ്സി ലാക്കാന്‍ എന്താണ് ബുദ്ധിമുട്ട്?. മനീഷ് തിവാരി എക്‌സില്‍ കുറിച്ച പോസ്റ്റില്‍ ചോദിച്ചു.
കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് പ്രിയങ്ക ചതുര്‍വേദി എംപി പറഞ്ഞു. കശ്മീരില്‍ ഒരു പരിഹാരം കണ്ടെത്താന്‍ നമുക്ക് അമേരിക്കയുടെ യോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ഇടപെടല്‍ ആവശ്യമില്ല. ഇന്ത്യയ്ക്ക് അതിനുള്ള ഉത്തരവാദിത്ത മുണ്ട്, ഇന്ത്യ ആ വെല്ലുവിളി ഏറ്റെടുക്കണം.’ ശിവസേന നേതാവ് പറഞ്ഞു. ഒരു രാജ്യത്തിന്റെയും ഇടപെടലില്ലാതെ ഇന്ത്യ വെല്ലുവിളികളെ നേരിടണമെന്ന് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരി ഹാരത്തിന് ഇടപെടാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പ്രധാന പങ്കുവഹിച്ചു. ചരിത്രപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.