Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർട്ടി മെമ്പർഷിപ്പ് പോലുമില്ലാത്തയാൾ, പുസ്‌തകമെഴുതി പണമുണ്ടാക്കാനുള്ള നീക്കം; പിരപ്പൻകോട് മുരളിക്കെതിരെ രൂക്ഷവിമർശനവുമായി എം വി ഗോവിന്ദൻ


തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎമ്മിൻ്റെ സ്ഥാപക നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്‌മെൻ്റ് നടപ്പിലാക്കണമെന്ന് പാർട്ടി സമ്മേളനത്തിൽ ഒരു യുവ നേതാവ് വിമർശനം ഉന്നയിച്ചെന്ന സിപിഎം മുൻ സംസ്ഥാന സമിതി അംഗം പിരപ്പൻകോട് മുരളി ക്കെതിരെ കടുത്ത പ്രയോഗവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി മെമ്പർഷിപ്പിൽനിന്ന് വർഷങ്ങൾക്ക് മുൻപ് പോയയാളാണ് വിമർശനം ഉന്നയിക്കുന്നതെന്നും പ്രസ്താവന അസംബന്ധമാണെന്നും എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.

ഇമ്മാതിരി കുറേയെണ്ണമുണ്ട്. പാർട്ടി മെമ്പർഷിപ്പിൽ നിന്നു പോയ ശേഷം പുസ്തകമെഴുതി പണമുണ്ടാ ക്കാനുള്ള ഉദ്ദേശ്യത്തിലാണ് തോന്നിവാസം വിളിച്ചു പറയുന്നത്. അയാൾക്ക് പാർട്ടി മെമ്പർഷിപ്പ് പോലു മില്ല. കാറ്റുള്ളപ്പോൾ തൂറ്റുക എന്ന രീതിയാണ്. കൃത്യമായ ലാഭം ലക്ഷ്യമിട്ടുള്ള പരാമർശമാണ്. അയാൾ പങ്കെടുത്ത സമ്മേളനത്തിൽ ഞങ്ങളുമുണ്ടായിരുന്നു. ഞങ്ങൾക്കൊന്നും ഈ അനുഭവമുണ്ടായി ട്ടില്ലലോ. കൃത്യമായ ലാഭം ലക്ഷ്യമിട്ടുള്ള പരാമർശം

വി എസിൻ്റെ മുന്നിലും ഇയാൾ ഇതേ അസംബന്ധം എഴുന്നളിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വിമർ ശിച്ചു. എന്തു കൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വി എസ് അച്യുതാനന്ദൻ്റെ മരണത്തിന് തൊട്ടടുത്ത ദിവസം വി എസിനെ അനുസ്മരിച്ച് സിപിഎം മുൻ സംസ്ഥാന സമിതി അംഗം പിരപ്പൻകോട് മുരളി പ്രമുഖ പത്രത്തിലെഴുത്തിയ ലേഖനത്തിലായിരുന്നു ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം.

വി എസിന് സ്‌മൃതി കുടീരം

വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്‌മൃതി കുടീരം പണിയുന്ന കാര്യം പരിഗണനയിലാണെന്നും സിപി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസ്സിൽ വി എസിൻ്റെ സ്മരണയുണ്ട്. പ്രത്യേകം ഒരു സ്മൃതി കുടീരവും പരിഗണനയിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുതിയ തലമുറ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന പ്രചരണം നടക്കുന്നുവെന്നും എന്നാല്‍ അത് തെറ്റാണെന്ന് വിലാപയാത്രയില്‍ കണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. യുവാക്കളാകെ അരാഷ്ട്രീയ വാദത്തിലേക്ക് പോകുന്നുവെന്ന കള്ളപ്രചാരങ്ങളെ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് വി എസിൻ്റെ വിലാപ യാത്രയ്‌ക്കും മൃതദേഹത്തിനും ചുറ്റുമുണ്ടായ ആൾക്കൂട്ടം. യുവതി യുവാക്കളാകെ സ്മൃതി യാത്രയിൽ പങ്കെടുക്കാനെത്തി. പതിവ് പോലെ ജീവിച്ചിരിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ അധിക്ഷേപി ക്കുകയും മരിച്ചു കഴിഞ്ഞാൽ വിശുദ്ധരെന്ന് വാഴ്ത്തുകയും ചെയ്യുന്ന പ്രചാരണങ്ങൾ വി എസിൻ്റെ മരണത്തിലുമുണ്ടായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


Read Previous

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Read Next

ഗോവിന്ദച്ചാമി വിയ്യൂരിലേക്ക്; ജയില്‍മാറ്റം കനത്ത സുരക്ഷയില്‍, ഏകാന്തസെല്ലില്‍ പാര്‍പ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »