എന്നെ ഒന്നു കൊന്നു തരു​മോയെന്ന് മകൻ, ജന്മദിനത്തലേന്ന് 17കാരനെ അമ്മ കൊന്നു, കാരണം


18 വയസ്സ് തികയുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ മകനെ ജന്മദിനത്തിന്റെ തലേന്ന് കൊലപ്പെടുത്തിയ കേസില്‍ മാതാവ് കാറ്റി ലീ കുറ്റക്കാരി. മിഷിഗണിനെ ഒരു മാതാവിനെതിരേ യാണ് കുറ്റം ചുമത്തി യിരിക്കുന്നത്. സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കു ന്നുവെന്ന് അവര്‍ പോലീസിനോട് അവകാശപ്പെട്ടതായി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊലപാതകം, അറസ്റ്റിനെ എതിര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് കാറ്റി ലീ നേരിടുന്നത്. ഫെബ്രുവരി 21-ന് ലീയുടെ വീട്ടില്‍ നടന്ന ഒരു സംഭവത്തോട് ഉദ്യോഗസ്ഥര്‍ പ്രതികരിച്ച തായി ഹോളണ്ട്, മിഷിഗണ്‍, പൊതു സുരക്ഷാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. 39 കാരിയായ ലീയെ അവിടെയെത്തിയപ്പോള്‍ ഒരു കത്തി പിടിച്ച നിലയിലും മകനെ മരിച്ച നിലയി ലും പോലീസ് കണ്ടെത്തി.

ഫെബ്രുവരി 21 ന് രാവിലെ ലീ 911-ലേക്ക് വിളിക്കുകയും കുറച്ചുസമയമായി ഓസ്റ്റിന്‍ ശ്വാസോച്ഛ്വാസം കിട്ടാതെ വിഷമിക്കുന്നതായും വിളിച്ചു പറയുകയായിരുന്നു. താനും മകനും ചേര്‍ന്ന് മരുന്ന് അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ലീ സഹായ ത്തിനായി വീട്ടില്‍ എത്തിയവരോട് പറഞ്ഞു. ഓസ്റ്റിന് ബോധം നഷ്ടപ്പെട്ടപ്പോള്‍ ലീ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തും കൈയും മുറിച്ചതായി പരാതിയില്‍ പറയുന്നു. തനിക്ക് മകനോടൊപ്പം പോകാന്‍ തന്നെ കൊല്ലണമെന്ന് ഇവര്‍ പോലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു.

’18 വയസ്സ് തികയാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ശ്വാസോച്ഛ്വാസം നിര്‍ത്തിത്തരാന്‍ മകന്‍ തന്നോട് സഹായം അഭ്യര്‍ത്ഥിച്ചതായി ലീ അവകാശപ്പെട്ടു. ഫെബ്രുവരി 24-ന് ഒരു കോടതി വിചാരണയ്ക്കിടെ ഒരു ഡിറ്റക്ടീവാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയത്. അതേ സമയം ലീ കുറ്റം സമ്മതിച്ചില്ല. ഓണ്‍ലൈന്‍ രേഖകള്‍ പ്രകാരം മാര്‍ച്ച് നാലിന് വീണ്ടും കോടതിയില്‍ ഹാജരാകണം.

”പൂച്ചകള്‍, ശാസ്ത്രം, പുസ്തകങ്ങള്‍, അച്ഛനൊപ്പം മീന്‍പിടിത്തം, റോളര്‍കോസ്റ്ററുകള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയോട് ഇഷ്ടമുള്ള വളരെ രസകരമായ ഒരു കഥാപാത്രം’ എന്നാണ് ഓസ്റ്റിന്റെ ഓണ്‍ലൈന്‍ ചരമക്കുറിപ്പില്‍ ലീ വിശേഷിപ്പിച്ചത്. ‘മറ്റുള്ളവരെ സഹായിക്കുന്നതില്‍ അഗാധമായ സ്‌നേഹമുള്ള ക്ഷമയും സൗമ്യതയും ദയയും ഉള്ള ഒരു ആത്മാവ്” എന്നും അത് അവനെ ഓര്‍മ്മിപ്പിച്ചു.


Read Previous

കേംബ്രിഡ്ജിൽ നിന്ന് വെറ്റിനറിയിൽ ഉന്നതബിരുദം ; യുവതിയുടെ ജോലി മൃഗശാലാ സൂക്ഷിപ്പുകാരി

Read Next

nlu vs nlp

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »