Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്മയുടെ തോൽവിക്ക് പകരം വീട്ടാൻ മകൻ; കെജരിവാളിനെതിരെ ന്യൂഡൽഹിയിൽ സന്ദീപ് ദീക്ഷിത്


ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഡല്‍ഹിയില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസും. 21 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു. പരിചയ സമ്പത്തും യുവത്വവും സമ്മേളിക്കുന്ന ലിസ്റ്റില്‍, ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വമാണ് ഹൈലൈറ്റ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നേരിടാന്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവിനെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനും മുന്‍ എംപിയുമായ സന്ദീപ് ദീക്ഷിത് ആണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെ നേരിടുക. ഷീല ദീക്ഷിത് 2013 ലും 2015 ലും കെജരിവാളിനോട് പരാജയപ്പെട്ട മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിതിന് വെറുമൊരു രാഷ്ട്രീയ പോരാട്ടം മാത്രമല്ല ഇത്തവണത്തേത്. കുടുംബത്തിന്റെ പാരമ്പര്യം വീണ്ടെടുക്കാനും പഴയ കണക്കുകള്‍ തീര്‍ക്കാനുമുള്ള ഒരു അവസരമാണം കൂടിയാണ്. കെജരിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും കടുത്ത വിമര്‍ശകന്‍ കൂടിയാണ് സന്ദീപ് ദീക്ഷിത്.

കെജരിവാളിന്റെ മണ്ഡലത്തില്‍ ബിജെപിയും കരുത്തനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകനും വെസ്റ്റ് ഡല്‍ഹി മുന്‍ എംപിയുമായ പര്‍വേശ് വര്‍മ്മയാകും ബിജെപി സ്ഥാനാര്‍ത്ഥി ആകുകയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ ത്ഥി പട്ടികയില്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദ്ര യാദവ്, പാര്‍ട്ടി വക്താവ് രാഗിണി നായിക്, മുദിത് അഗര്‍വാള്‍, ശിവാങ്ക് സിംഘാല്‍ തുടങ്ങിയവര്‍ ഇടംപിടിച്ചിട്ടുണ്ട്.


Read Previous

ഡിങ് ലിറന്റെ ഒറ്റ നിമിഷത്തെ പിഴവിന് ​’ചെക്ക്’! ചെസിന്റെ മഹിത ചരിത്രത്തിൽ ഒരേയൊരു ‘ദൊമ്മരാജു ​ഗുകേഷ്’

Read Next

തീരാനോവായി അവർ ഒന്നിച്ചുമടങ്ങി; കണ്ണീരോടെ നാട് വിട ചൊല്ലി; കരിമ്പയിലെ നാലു സഹപാഠികൾക്ക് നിത്യനിദ്ര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »