Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, റെയ്ഡ് ചെയ്യണം; അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ശിവന്‍കുട്ടി


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായി രുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം

‘സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്’ ശിവന്‍കുട്ടി പറഞ്ഞു. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയില്‍ സ്വര്‍ണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വര്‍ണമാണെന്ന് പറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പോറ്റിയെ കേറ്റിയേ എന്ന് പ്രതിപക്ഷം സഭയില്‍ പാടിയപ്പോള്‍ ‘സ്വര്‍ണം കട്ടത് ആരപ്പാ കോണ്‍ഗ്രസാണ് അയ്യപ്പ’ എന്ന് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു. സോണിയയുടെ അടുത്ത് എന്തിനാണ് പോറ്റിയെ രണ്ട് തവണ കൊണ്ടുപോയതെന്നും ആരാണ് കൊണ്ടുപോയതെന്നും ശിവന്‍കുട്ടി ചോദിച്ചു.

സഭ ഇന്നത്തേക്കു പിരിഞ്ഞു

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക. സഭ ബഹിഷ്‌കരിച്ച് ഇറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എക്‌സൈസ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സമനിലതെറ്റിയത് പോലെയാണ് നിയമസഭയില്‍ സംസാരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. 2019ല്‍സ്വര്‍ണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങള്‍ നടന്നു. ദേവസ്വംമന്ത്രി വിഎന്‍ വാസവനും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.പ്രശാന്തിനും ഇതില്‍ പങ്കുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസില്‍ പ്രതികളാക്കണമെന്ന് തങ്ങള്‍ക്ക് അഭിപ്രായ മില്ല. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസില്‍ പ്രതിയാക്കണമെന്ന് തങ്ങള്‍ പറയില്ല. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം പറയില്ല. എന്നാല്‍, ഇതില്‍ പ്രതികളായവരെ സംരക്ഷിച്ചതില്‍ അദ്ദേഹത്തിന് പങ്കെുണ്ടെ ന്നും സതീശന്‍ ആരോപിച്ചു.

ചരമോപചാരത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിയമസഭയില്‍ സ്വര്‍ണക്കൊള്ള ഉയര്‍ത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വാസവന്‍ രാജിവെക്കണ മെന്നുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ ക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കുന്നതിനാണ് സമരം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതോടെ പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പറഞ്ഞ് പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷ് രംഗത്തെത്തി. ‘പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാന്‍ ഭയപ്പെടുന്ന പ്രതിപക്ഷം സഭയ്ക്ക് നിരക്കാത്ത നടപടി കളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തി നുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാല്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചര്‍ച്ച നടത്തിയപ്പോഴെല്ലാം ഈ സഭയില്‍നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണമിടുക്കാണ് സഭയില്‍ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന്’ എംബി രാജേഷ് പറഞ്ഞു.


Read Previous

സിപിഎം നേതാവ് മുസ്ലീം ലീഗില്‍; അംഗത്വം നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Read Next

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി: പുന്നല ശ്രീകുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »