Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്‌പീക്കര്‍ സിപിഎമ്മിന്‍റെ വിശ്വസ്‌ത സേവകന്‍, മുഖ്യമന്ത്രിയെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല


തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിന്‍റെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ സ്‌പീക്കര്‍ എഎന്‍ ഷംസീറിന് എന്ത് അവകാശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര നോട്ടിസ് പരിഗണിക്കാനാകില്ലെന്നുമുള്ള സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ പ്രഖ്യാപ നത്തിന് പിന്നാലെയാണ് വിഡി സതീശന്‍റെ ചോദ്യം. ഇന്ന് (ജൂണ്‍ 25) ശൂന്യവേളയി ലായിരുന്നു ഇതുസംബന്ധിച്ചുള്ള സ്‌പീക്കറുടെ പ്രഖ്യാപനം.

എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശമുള്ള ഒരു ഫയലില്‍ നിയമസഭ സെക്രട്ടേ റിയറ്റിന്‍റെ അധികാരമുള്ള സ്‌പീക്കര്‍ എങ്ങനെ അഭിപ്രായം പറയുമെന്നും അതിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പറയേണ്ടത് സ്‌പീക്കര്‍ പറഞ്ഞത് തികച്ചും അനൗ ചിത്യമായിപ്പോയെന്നും സിപിഎമ്മിന്‍റെ ഒരു വിശ്വസ്‌ത സേവകനായി സ്‌പീക്കര്‍ മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത് എന്നിവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തോ ടുള്ള വെല്ലുവിളിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. അത്തരമൊരു തീരുമാന ത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയാല്‍ കേരളം ഇതുവരെ കാണാത്ത പ്രക്ഷോഭത്തിനാകും സാക്ഷ്യം വഹിക്കുക. മുഖ്യമന്ത്രിയെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവി ക്കണമെന്ന 2018ലെ സര്‍ക്കാര്‍ ഉത്തരവ് 2022ല്‍ സര്‍ക്കാര്‍ തിരുത്തിയത് ടിപി കേസിലെ പ്രതികളെ രക്ഷിക്കാനാണ്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ടിപി വധത്തിലെ ഗൂഢാ ലോചന വെളിപ്പെടുത്തുമെന്ന ഭയമാണ് സിപിഎം നേതാക്കള്‍ക്ക്. ഇതുപയോഗിച്ച് പ്രതികള്‍ സിപിഎം നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അതാണ് പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന് ഇത്ര തിടുക്കമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.


Read Previous

‘ജയ് ഹിന്ദ്, ജയ് സംവിധാൻ’: ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി, എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു

Read Next

കാസർകോട്ട് മണ്ണുമാന്തി യന്ത്രം മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »