Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാക് ദേശീയ അസംബ്ലിയില്‍ വീണുകിട്ടിയ പണം ആരുടേതെന്ന് സ്പീക്കര്‍; അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് 12 അംഗങ്ങള്‍: നാണം കെട്ട് പാകിസ്ഥാന്‍


ഇസ്ലമാബാദ്: പാക് ദേശീയ അസംബ്ലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാകിസ്ഥാന്‍ നാണം കെട്ടു. അസംബ്ലി സമ്മേളനത്തിനിടെ സഭയ്ക്കുള്ളില്‍ നിന്ന് കുറച്ച് പണം സ്പീക്കര്‍ അയാസ് സാദിഖിന് കിട്ടി. നോട്ടുകള്‍ ഉയര്‍ത്തി കാണിച്ച് ഇത് ആരുടെതാണെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ പണത്തിന് അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് പന്ത്രണ്ട് ജനപ്രതിനിധികള്‍. ഇതിന്റെ വീഡിയോ വൈറലായതോടെ പാകിസ്ഥാനിലെ അസംബ്ലി അംഗങ്ങള്‍ ഒന്നടങ്കം ട്രോളുകളും വിമര്‍ശനങ്ങളും കൊണ്ട് നട്ടം തിരിയുകയാണ്.

അസംബ്ലി സമ്മേളനത്തിനിടെയാണ് സ്പീക്കര്‍ അയാസ് സാദിഖിന് സഭയ്ക്കുള്ളില്‍ നിന്ന് 50,000 പാകിസ്ഥാനി രൂപ (ഏകദേശം 16,000 ഇന്ത്യന്‍ രൂപ) കിട്ടിയത്. 5,000 പാകിസ്ഥാനി രൂപയുടെ പത്ത് നോട്ടുകളാണ് ഉണ്ടായിരുന്നത്. നോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സ്പീക്കര്‍ ഡയസില്‍നിന്ന് ഇത് ആരുടെ പണമാണെന്ന് ചോദിച്ചു.

അവകാശികള്‍ കൈ ഉയര്‍ത്താനും ആവശ്യപ്പെട്ടു. ഈ സമയത്താണ് സഭയിലുണ്ടായിരുന്ന പന്ത്രണ്ട് അംഗങ്ങള്‍ പണത്തിന് അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത്. ഇതോടെ സ്പീക്കര്‍ രസകരമായ മറുപടിയും നല്‍കി. ‘ആകെ പത്ത് നോട്ടുകളുണ്ട്, എന്നാല്‍ 12 അവകാശികളും’ എന്നായിരുന്നു അംഗങ്ങള്‍ കൂട്ടത്തോടെ കൈ ഉയര്‍ത്തിയത് കണ്ട് സ്പീക്കര്‍ പറഞ്ഞത്.

പണത്തിന്റെ യഥാര്‍ഥ ഉടമയെ പിന്നീട് കണ്ടെത്തിയതായി പാക് ടെലിവിഷന്‍ ചാനലായ ആജ് ടിവി റിപ്പോര്‍ട്ട് ചെയ്തു. പിടിഐ നേതാവായ മുഹമ്മദ് ഇഖ്ബാല്‍ അഫ്രീദിയുടേതായിരുന്നു പണമെന്നും ഇദേഹം പിന്നീട് അസംബ്ലി ഓഫീസിലെത്തി പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.പാകിസ്ഥാന്‍ അസംബ്ലിയില്‍ അരങ്ങേറിയ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കി. അസംബ്ലി അംഗങ്ങളെ പലരും രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്. ഇത്തരം തട്ടിപ്പുകാരും അഴിമതിക്കാരുമാണ് അസംബ്ലിയിലെ അംഗങ്ങളെന്നും ഇവര്‍ ഉന്നത സ്ഥാനങ്ങളി ലിരിക്കുമ്പോള്‍ പാകിസ്ഥാന്‍ ഒരിക്കലും രക്ഷപെടില്ലെന്നും ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.


Read Previous

മോഡിയെ വിളിച്ച് നെതന്യാഹു; ഗാസ സമാധാന പദ്ധതിയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ: പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

Read Next

പരസ്യ സംവാദത്തിന് തയ്യാര്‍; സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »