ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: അവസാന നിമിഷ ട്വിസ്റ്റില്‍ പ്രതീക്ഷിച്ച തിരുവനന്തപുരം മേയര്‍ പദവി കൈവിടേ ണ്ടി വന്ന ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍. നേതാക്കള്‍ ഇടപെട്ട് അനുനയത്തിനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും അതൃപ്തി പ്രകടമാക്കുന്ന പെരുമാറ്റമായിരുന്നു ഇന്നലെ നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉള്‍പ്പെടെ ശ്രീലേഖ സ്വീകരിച്ചത്.
വി വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കൗണ്‍സില്‍ ഹാള്‍ വിട്ട് ശ്രീലേഖ പുറത്തേക്കുപോയിരുന്നു. അടുത്ത വീട്ടില്‍ പാലു കാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് അറിയി ച്ചായിരുന്നു മടക്കം. ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പിന്നീട് മടങ്ങിയെത്തിയത്. പുതിയ ഭരണ സമിതിക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രതികരണം പോലും ശ്രീലേഖ പങ്കുവച്ചിട്ടില്ല.
സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇന്നലെ വൈകീട്ട് മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണത്തിനു ശേഷമായിരുന്നു ഇരുവരും ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തിയത്. പ്രധാന നേതാക്ക ളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നായിരുന്നു ഇതിന് വിവി രാജേഷ് നല്‍കിയ വിശദീകരണം.
അതേസമയം, ആര്‍ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാര വാഹിസ്ഥാനത്തിന് ഒപ്പം സുപ്രധാനമായ ചുമതല തന്നെ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഭരണത്തി ലെത്തിയാല്‍ മേയര്‍ പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ മത്സരത്തിന് ഇറക്കിയത് എന്നാണ് വിവരം. മേയര്‍സ്ഥാനം ശ്രീലേഖയ്ക്ക് നല്‍ക ണമെന്ന് ഒരു വിഭാഗം സംസ്ഥാന നേതാക്കളും നിലപാട് എടുത്തിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളും ആര്‍എസ്എസും ഇടപെട്ടാണ് വി വി രാജേഷിന് മേയര്‍ സ്ഥാനം ഉറപ്പിച്ചത്.
