പട്ടിണിയിൽ വലഞ്ഞ് സൗത്താഫ്രിക്കന്‍ രാജ്യങ്ങൾ: സഹായമെത്തിച്ച് ഇന്ത്യ


ഭക്ഷ്യക്ഷാമം രൂക്ഷമായ സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് സഹായമെത്തിച്ച് ഇന്ത്യ. സിംബാബ്‌വെ, സാംബിയ, മലാവി എന്നിവിടങ്ങളിലേക്ക് ഇന്ത്യ ഭക്ഷ്യവിഭവങ്ങള്‍ അയച്ചതായാണ് വിവരം. ഇന്ത്യ നൽകിയ സഹായങ്ങളെക്കുറിച്ചുള്ള വിവരം വിദേശ കാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് പുറത്തുവിട്ടത്.

സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1000 മെട്രിക് ടണ്‍ അരി, ചോളം എന്നിങ്ങനെ ആവശ്യാനുസരണം അയച്ചിട്ടുണ്ടെന്ന് ജയ്‌സ്വാള്‍ ട്വിറ്റര്‍ പോസ്റ്റില്‍ രേഖപ്പെടുത്തി. കടുത്ത വേനൽ മൂലം ഭക്ഷ്യക്ഷാമം നേരിടുന്ന സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലെ ഭക്ഷ്യ ഉത്പാദനവും ഏറെക്കുറെ നിലച്ചിരുന്നു.

വരണ്ട കാലാവസ്ഥ വിളകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോടൊപ്പം എല്‍ നിനോ പ്രതിഭാസം മൂലം മലാവിയ കടുത്ത വരള്‍ച്ച അനുഭവിക്കുന്നുണ്ടെന്നും ഇതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം ഉണ്ടാവുമെന്നും പോസ്റ്റില്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

മലാവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും 1000 മെട്രിക് അരി മലാവിയിലേക്ക് പുറപ്പെടുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു. പസഫിക് സമുദ്രത്തിലുണ്ടാ വുന്ന പാറ്റേണുകള്‍ക്കനുരിച്ചാണ് എല്‍നിനോ, ലാനിനോ പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നത്. ഇത് ലോകമെമ്പാടുനുള്ള കാലാവസ്ഥകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Read Previous

റഷ്യ-യുക്രയ്ൻ സമാധാന ഉടമ്പടി; മോദിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലേക്ക്

Read Next

വി​ദ്വേ​ഷ​ത്തെ സ്നേ​ഹം​കൊ​ണ്ടും, ഭ​യ​ത്തെ പ്ര​തീ​ക്ഷ​കൊ​ണ്ടും കീ​ഴ​ടക്കണം; തന്‍റെ അടുത്ത യാത്രാദൗത്യം രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ​യി​ട​ത്തും സ്നേ​ഹ​ത്തി​ന്‍റെ ശബ്ദം എ​ത്തി​​ക്കു​ക എ​ന്ന​താ​ണ്: രാഹുല്‍ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »