തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയു ൾളവരെയാണ് പുനർവിന്യസിച്ചിരിക്കുന്നത്. ഏഴു ജില്ലകളിൽ പുതിയ കളക്ടർമാരെയും നിയമി ച്ചു. ഹരിത വി കുമാറിനെ തൃശൂർ കളക്ടറായി നിയമിച്ചു. ദിവ്യ എസ് അയ്യർക്ക് പത്തനംതി യി ലും ഷീബാ ജോർജിനെ ഇടുക്കിയിലും നിയമിച്ചു. പികെ ജയശ്രീയാണ് കോട്ടയം കളക്ടർ. എറണാ കുളം കളക്ടറായിരുന്ന എസ് സുഹാസിനെ മാറ്റി. ജാഫർ മാലിക്കിനാണ് പകരം നിയമനം. നരസിം ഹുഗാരി ടി എൽ റെഡ്ഡി കോഴിക്കോട് കളക്ടറാകും. ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കളക്ടർ.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയ്ക്കാണ് ആസൂത്രണ ധനകാര്യ വിഭാഗത്തി ന്റെ ചുമതല. ധനകാര്യ സെക്രട്ടറി സഞ്ജയ് എം കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 35 ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ടൂറിസത്തി നുപുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നൽകി. തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കൽസെൽഫ് അർബന്‍ ആന്‍ഡ് റൂറൽ വിഭാഗത്തിന്റെ ചുമ തല.
പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ), രാജേഷ്‌കുമാർ സിൻഹ (കയർ, വനം വന്യജീവി വകുപ്പ്) റാണിജോർജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫ് (നികുതി, സ്‌പോർട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്), ടിങ്കു ബിസ്വാൾ (തുറമുഖം, അനിമൽ ഹസ്ബന്‍ഡറി, ഡെയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വർക്‌സ്, കെ.എസ്.ടി.പി.), സുരഭ് ജെയിന്‍ (ലോക്കൽസെൽഫ് അർബന്‍), ഡോ. രത്തൻ യു. ഖേൽക്കർ (കേരള ചരക്ക്−സേവന നികുതി), ബിജു പ്രഭാകർ (ട്രാന്‍സ്‌പോർട്ട് സെക്രട്ടറി), സി.എ. ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്) എന്നിവർക്ക് ചുമതലകൾ നൽകി.