Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

74 മീറ്റർ ഉയരത്തിൽ അത്യാധുനിക മെട്രോ സ്റ്റേഷൻ; ഗതാഗത മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ദുബായ്


ദുബായ്: പൊതുഗതാഗത ശൃംഖലയിൽ ദുബായ് ലോക റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ദുബായിൽ യാഥാർഥ്യമാകാൻ പോകുകയാണ്. പുതുതായി ഉദ്ഘാടനം ചെയ്ത ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ ഭാഗമായി 74 മീറ്റർ ഉയരത്തിൽ ഈ മെട്രോ സ്റ്റേഷൻ ഉടൻ തന്നെ ദുബായ്‌യുടെ ഗതാഗത മേഖലയിൽ വൻ വികസനം തന്നെ സൃഷ്ടിക്കും.

ജൂൺ ഒമ്പതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ ആദ്യ സ്റ്റേഷന് ഔദ്യോഗികമായി തറക്കല്ലിട്ടത്തോടെ ഇനി വരാനിരിക്കുന്നത് ലോകോത്തര വികസനങ്ങളാണ്.

കൂടാതെ നഗരത്തിലെ ഗതാഗത വികസനം ഉയർത്തുക എന്നത് മാത്രമല്ല ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ എന്ന റെക്കോഡാണ് ഇവിടെ ലക്ഷ്യത്തിലേക്ക് എത്തുന്നത്. അമേരിക്കൻ വാസ്തുവിദ്യാ സ്ഥാപനമായ സ്കിഡ്മോർ, ഓവിംഗ്സ് & മെറിൽ ആണ് മെട്രോ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ സ്റ്റേഷൻ ഭാവിയിലേക്കുള്ള ഒരു ആധുനിക കവാടമാണ് എന്നും ദുബായിയുടെ നഗര വികസന ഭാവിയിലേക്കുള്ള കാഴ്ചപ്പാടിനും അനുസൃതമായി ക്രോസിംഗ് ഗേറ്റ്‌വേ എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ശ്രദ്ധേയമായ വാസ്തുവിദ്യ നിർമിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.


Read Previous

‘ഇസ്രയേലിന് പിന്തുണ: ട്രംപിനെയും വാന്‍സിനെയും മസ്‌കിനെയും വധിക്കണം’: ആഹ്വാനവുമായി അല്‍ ഖൊയ്ദ നേതാവ്

Read Next

ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 4

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »