ടാര്‍ജറ്റ് തികയ്ക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം തുടങ്ങിയ പലഘടകങ്ങളാണ് മിക്കവാറും കോര്‍പ്പറേറ്റ് ലോകത്തിലെ ബോണസ്‌വ്യവസ്ഥകള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കോവൈ ഡോട്ട് കോയ്ക്ക് വേണ്ടത് ജീവനക്കാരുടെ വിശ്വസ്തതയായിരുന്നു. പകരം സ്ഥാപകന്‍ ശരവണ കുമാര്‍ തന്റെ ജീവനക്കാര്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി.

140 ലധികം ടീം അംഗങ്ങള്‍ക്ക് 14.5 കോടി രൂപ ബോണസായി വിതരണം ചെയ്തു. ‘ടുഗെദര്‍ വി ഗ്രോ’ എന്ന സംരംഭം 2022-ല്‍ തുടങ്ങിയത്ത് ലളിതമായ നിലയിലാണ്. മൂന്ന് വര്‍ഷം കമ്പനിയില്‍ തുടരുക, നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. ജനുവരി 31-ന്, 80 ജീവനക്കാരുടെ ആദ്യ ബാച്ച്-ഇവരില്‍ പലരും 2022-ന് മുമ്പ് മുതല്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അവരുടെ ശമ്പളത്തിനൊപ്പം ബോണസും അവരുടെ അക്കൗണ്ടുകളില്‍ വന്നതോടെ വാഗ്ദാനം യാഥാര്‍ത്ഥ്യമായി.
”ഈ പണം നിങ്ങളുടേതാണ്,” ശരവണകുമാര്‍ ജീവനക്കാരോട് പറഞ്ഞു. അതോടെ ജോലിക്കാര്‍ ആവേശഭരിതമായി, പലരും പണം എങ്ങനെ ഉപയോഗിക്കാം എന്ന കൂട്ട ആലോചനയിലാണ്. മകളുടെ വിദ്യാഭ്യാസത്തിനായി തുക നിക്ഷേപിക്കാന്‍ പോകുക യാണെന്ന് സീനിയര്‍ ഗ്രോത്ത് മാര്‍ക്കറ്റര്‍ വെങ്കിടേഷ് റെഗുപതി ശ്രീധരന്‍ പറഞ്ഞു. വീട് നിര്‍മ്മാണ വായ്പ കുറയ്ക്കുന്നതിന് അത് ഉപയോഗിക്കാനാണ് പ്രമുഖ ക്രിയേറ്റീവ് ഡിസൈനര്‍ രാമാമൃതം കാളിയണ്ണന്‍ തീരുമാനിച്ചത്. ചിലര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു.
ബോണസ് നല്‍കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കുമാര്‍ ഒരു അനൗപചാരിക പ്രഖ്യാപനത്തിനായി ജീവനക്കാരെ വിളിച്ചുകൂട്ടി ഈ നിലപാട് താന്‍ എന്തുകൊണ്ട് എടുക്കുന്നു എന്ന് വെളിപ്പെടുത്തി. 2021-ല്‍ സ്‌പെയിനിലേക്കുള്ള ഒരു യാത്രയ്ക്കിടെ യാണ് ഈ ആശയം വീണ്ടും രൂപപ്പെട്ടത്. കമ്പനി എങ്ങനെ പ്രവര്‍ത്തിച്ചാലും ബോണസ് നല്‍കുമെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് കുമാര്‍ ഫണ്ട് നീക്കിവച്ചിരുന്നു.