ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോമിനു കീഴിലെ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നോ-ഒബ്ജക്ഷന് നല്‍കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ബാങ്കിംഗ് മേഖലയുടെയും സൗദി സമ്പദ്വ്യവസ്ഥയുടെയും ശക്തിയും ഈടും ആകര്‍ഷണീയതയും പ്രതിഫലിപ്പിക്കുന്ന നിലക്ക് ധനമേഖലയുടെ സ്ഥിരതയെ പിന്തുണക്കുക, ധനമേഖലയില്‍ വിശ്വാസം വര്‍ധിപ്പിക്കുക, ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെയും മത്സരത്തെയും പിന്തുണക്കുക എന്നിവ ഉന്നമിട്ടുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് എസ്.ടി.സി ബാങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.
സംരംഭകരെയും ധനകാര്യ സ്ഥാപനങ്ങളെയും സൗദി വിപണിയില്‍ സാമ്പത്തിക സേവനങ്ങള്‍ നല്കാന് പ്രാപ്തരാക്കുന്നതിലൂടെ ബാങ്കിംഗ് മേഖലയുടെ ശക്തിയും ഈടും ആകര്‍ഷണീയതയും വര്‍ധിപ്പിക്കാനും വിഷന്‍ 2030 ന്റെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബാങ്കിംഗ് മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് തുടരുകയാണ്.
